'ഇത് ഭീരുത്വം, ലജ്ജാവഹം'; പുൽവാമ ആക്രമണത്തിൽ ഞെട്ടി ബോളിവുഡ്

bollywood-on-pulwama
SHARE

പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് ബോളിവുഡ് താരങ്ങള്‍. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ താരങ്ങൾ ജവാന്മാരുടെ ജീവൻ പൊലിഞ്ഞെന്ന വാർത്തകൾ ദുഖിപ്പിച്ചുവെന്നും മരിച്ചവരുടെ കുടുംബത്തിനൊപ്പമാണ് മനസ്സെന്നും പ്രതികരിച്ചു. അക്ഷയ് കുമാർ, ആമിർ ഖാൻ പ്രിയങ്ക ചോപ്ര, മാധുരി ദീക്ഷിത്, അഭിഷേക് ബച്ചൻ, സൽമാൻ ഖാൻ, ആലിയ ഭട്ട് എന്നിവർ ട്വിറ്ററിലൂടെ ജവാന്മാര്‍ക്ക് ആദരാഞ്ജലികളർപ്പിച്ചു. 

ജവാന്മാരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നു എന്നായിരുന്നു മാധുരി ദീക്ഷിതിന്റെ പ്രതികരണം. പുൽവാമയിൽ നിന്നുള്ള വാര്‍ത്ത കേട്ട് ഹൃദയം തകർന്നെന്ന് ആമിർ ഖാൻ കുറിച്ചു. 

ഭീരുത്വം നിറഞ്ഞ ആക്രമണമാണ് പുൽവാമയിൽ നടന്നതെന്നായിരുന്നു രൺവീർ‌ സിങ്ങിന്റെ പ്രതികരണം. പ്രണയം ആഘോഷിക്കുമ്പോൾ വെറുപ്പ് അതിന്റെ ഭീകരമുഖം പുറത്തെടുത്തു എന്ന് അഭിഷേക് ബച്ചൻ. 

വെറുപ്പല്ല മറുപടി എന്നായിരുന്നു പ്രിയങ്ക ചോപ്രയുടെ ട്വീറ്റ്. ഒരിക്കലും മറക്കാനാകാത്ത സംഭവമെന്ന് അക്ഷയ് കുമാർ കുറിച്ചു. 

MORE IN ENTERTAINMENT
SHOW MORE