ആര്യയുമായി സിനിമ ചെയ്യില്ല; ക്ഷണിച്ചാൽ വിവാഹത്തിന് പോകും; വികാരനിർഭരയായി അബർനദി

arya-abarnathi-15-02
SHARE

കഴിഞ്ഞ ദിവസമാണ് പ്രണയവും വിവാഹവും സ്ഥിരീകരിച്ച് തെന്നിന്ത്യൻ താരം ആര്യയും നടി സയേഷയും രംഗത്തെത്തിയത്. കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണെന്നും മാർച്ചിൽ വിവാഹിതരാകുമെന്നും ആര്യ കുറിച്ചു. ഇതിന് പിന്നാലെ വാർത്തയോട് പ്രതികരിച്ച് അബർനദി രംഗത്തെത്തിയിരിക്കുകയാണ്. 

നടി ആര്യക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് അബർനദി പറഞ്ഞു. ആര്യ വിവാഹത്തിന് ക്ഷണിച്ചാൽ പോകും. പുറത്തിറങ്ങുമ്പോൾ പലരും ആര്യയെക്കുറിച്ച് എല്ലാവരും ചോദിക്കുമെന്നും വികാരഭരിതയായി അബർനദി പ്രതികരിച്ചു. 

ആര്യയുടെ ഭാവിവധുവിനെ കണ്ടെത്താൻ 'എങ്ക വീട്ട് മാപ്പിളൈ' എന്ന പേരിൽ റിയാലിറ്റി ഷോ സംഘടിപ്പിച്ചിരുന്നു. ഷോയിൽ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാർഥി അബർനദിയായിരുന്നു. ആര്യയെ മാത്രമെ വിവാഹം ചെയ്യൂ എന്ന് അബർനദി നിലപാട് എടുത്തത് വലിയ വിവാദമായിരുന്നു. 

‘ആര്യയുടെ വിവാഹവാര്‍ത്ത അഭ്യൂഹമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാരണം ഇതാദ്യമായല്ല അദ്ദേഹത്തെക്കുറിച്ച് ഗോസിപ്പുകള്‍ വരുന്നത്. എന്നാള്‍ അദ്ദേഹം തന്നെ അത് സത്യമാണെന്ന് പറയുന്നു. എന്നിരുന്നാലും ആ ദിവസത്തിനായി കാത്തിരിക്കുകയാണ് ഞാന്‍.’

'ആര്യയെ മനസ്സിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവരോടും നന്നായി ഇടപഴകും. ഒരു പെണ്ണിനോട് സ്നേഹത്തോടെയും മറ്റൊരു പെണ്ണിനോട് ദേഷ്യത്തോടെയും സംസാരിക്കുക ആര്യയുടെ പതിവല്ല. ഷോയില്‍ എല്ലാവരോടും ഒരുപോലെയാണ് പെരുമാറിയത്. അതുകൊണ്ട് തന്നെ ആരെയാണ് ഇഷ്ടമെന്നോ ദേഷ്യമെന്നോ ഞങ്ങൾക്ക് പോലും അറിയില്ലായിരുന്നു. ആര്യയുടെ സുഹൃത്തുക്കളായ സിനിമാതാരങ്ങൾ ഒരുപെണ്ണിന്റെ പേര് പറഞ്ഞിരുന്നു. അവരുമായി ഡേറ്റിങും െചയ്തു . പക്ഷേ ആ ബന്ധവും മുന്നോട്ടുപോയി കണ്ടില്ല.’

‘ആര്യ എന്നെ വിവാഹത്തിന് ക്ഷണിച്ചാല്‍ പോകും. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ഒരാള്‍ ക്ഷണിച്ചാല്‍ പോകണം. ഞാനും ആര്യയും തമ്മില്‍ നല്ല സുഹൃത്തുക്കളാണെന്നാണ് പലരുടെയും വിചാരം. പുറത്തിറങ്ങുമ്പോള്‍ എന്നോട് പലരും ആര്യയെക്കുറിച്ച് ചോദിക്കാറുണ്ട്. ആര്യയോട് അന്വേഷണം പറയാമെന്ന് പറഞ്ഞ് അവരെ സന്തോഷപ്പെടുത്തി ഞാൻ തിരികെപോകുകയാണ് പതിവ്. അല്ലാതെ അദ്ദേഹത്തെക്കുറിച്ച് മോശമായൊന്നും പറയില്ല.’

ഇനിയും അദ്ദേഹവുമായി ഇടപഴകാന്‍ എനിക്ക് താല്‍പര്യമില്ല. അദ്ദേഹവുമായി സിനിമയും ചെയ്യില്ല. ഇതിനു മുമ്പായിരുന്നെങ്കിൽ ചെയ്തേനെ. ഇപ്പോൾ അത് കൂടുതല്‍ വിഷമമാകും. കാരണം ഷോയിലെ മറ്റുള്ള മത്സരാര്‍ഥികളെപ്പോലെ അല്ലായിരുന്നു ഞാന്‍. ഇനി എന്റെ പേര് ആരും ആര്യയുമായി ചേര്‍ത്ത് സംസാരിക്കരുത്. അദ്ദേഹത്തിനും സയിഷയ്ക്കും നല്ലത് വരട്ടെ’.- അബര്‍നദി പറഞ്ഞു.

16 മത്സരാർഥികളുമായി തുടങ്ങിയ ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഷോയുടെ അവസാനം ആരെയും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനത്തിൽ ആര്യയെത്തി.  താൻ ഒരാളെ തിരഞ്ഞെടുത്താൽ മറ്റുള്ളവർക്കു വേദനയാകുമെന്നു പറഞ്ഞാണ് താരം പിന്മാറുന്നത്.

MORE IN ENTERTAINMENT
SHOW MORE