മഞ്ജു കുറച്ചുകൂടി 'ഇൻക്രഡുലെസ്നെസ്'; പൃഥ്വിയുടെ ഇംഗ്ലീഷിൽ അമ്പരന്ന് മഞ്ജുവും

prithviraj-lucifer
SHARE

ഇംഗ്ലീഷ് ഭാഷയുടെ പേരിൽ ട്രോളൻമാരുടെ ഇരയാകുന്നവരിൽ ഒരാളാണ് പൃഥ്വിരാജ്. താരത്തിന്റെ ഇംഗ്ലീഷിനെ ശശി തരൂരിന്റെ ഇംഗ്ലീഷുമായി താരതമ്യം ചെയ്യുന്നതു പതിവാണ്. ഇംഗ്ലീഷിൽ കടുകട്ടി വാക്കുകൾ അടങ്ങുന്ന കുറിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരിൽ ഒരാളാണ് പൃഥ്വിരാജ്. താരത്തിന്റെ കുടകട്ടി വാക്കുകൾ പലപ്പോഴും വായനകാർക്ക് മനസിലാകാറില്ല. ഇപ്പോഴിതാ പൃഥ്വിയുടെ ഇംഗ്ലീഷ് മഞ്ജുവാര്യർക്കും മനസിലായില്ല. 

ലൂസിഫറിന്റെ ഷൂട്ടിങ്ങിനിടയിൽ നടന്ന രസകരമായ ഒരു സംഭവത്തെക്കുറിച്ച് പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ– സെറ്റിൽ വച്ച് ഒരു അബദ്ധം പറ്റി. വിവേക് ഒബ്റോയിയും മഞ്ജുവും അടങ്ങുന്ന ഒരു സീൻ ചെയ്യുകയാണ്. വിവേക് ഡയലോഗ് പറയുമ്പോൾ മഞ്ജുവിന്റെ മുഖത്ത് വന്നത് ഞാൻ ഉദ്ദേശിച്ച റിയാക്ഷൻ ആയിരുന്നില്ല. ഞാൻ അടുത്തെത്തി പറഞ്ഞു, മഞ്ജു കുറച്ചു കൂടി incredulousness. (പെട്ടെന്നു വിശ്വാസം വരാത്ത) ആണ് പ്രകടിപ്പിക്കേണ്ടത്. മഞ്ജു തലയാട്ടി

ഞാൻ വീണ്ടും മോനിട്ടറിനു മുന്നിലെത്തി റീടേക്ക് പറഞ്ഞു. പക്ഷേ മഞ്ജു വീണ്ടും ഇട്ടത് പഴയ റിയാക്ഷൻ തന്നെ. കട്ട് പറഞ്ഞയുടൻ മഞ്ജു എന്റെ അടുക്കലെത്തി ചേദിച്ചു രാജു നേരത്തേ പറഞ്ഞില്ലേ അതെന്താ? സെറ്റിലാകെ കൂട്ടച്ചിരി. ചമ്മിയത് ഞാനാണെന്ന് പറഞ്ഞാൽ മതിയല്ലോ. ഷൂട്ടിങ് തീരും വരെ ‘ഇൻക്രഡുലെസ്നെസ്’ അവിടുത്തെ ചിരി വിഷയമായിരുന്നു.

കടപ്പാട്- വനിത റിപ്പോർട്ട്

MORE IN ENTERTAINMENT
SHOW MORE