‘അല്ല, ഇപ്പോ കേസൊന്നുമില്ലേ’; ദിലീപ് ചിത്രത്തിലെ ആദ്യ പാട്ടെത്തി; ചിരി; വിഡിയോ

dileep-new-song
SHARE

‘അല്ല വക്കീലേ ഇപ്പോൾ കേസൊന്നുമില്ലേ..’ ചിരിയുടെ പുതിയ ആസ്വാദനവുമായി എത്തുകയാണ് ദിലീപിന്റെ പുതിയ ചിത്രം കോടതി സമക്ഷം ബാലൻ വക്കീൽ. ചിത്രത്തിലെ പുതിയ ഗാനവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഹരിനാരായണന്റെ കവിത തുളുമ്പുന്ന വരികൾക്ക് ഇൗണം നൽകിയിരിക്കുന്നത്  രാഹുൽ രാജാണ്. ഹരിശങ്കറാണ് പാട്ട് പാടിയിരിക്കുന്നത്. വിക്കുള്ള വക്കീലായിട്ടാണ് ദിലീപ് ചിത്രത്തിലെത്തുന്നത്.

ചിത്രത്തിലെ ഗാനങ്ങളുടെ എല്ലാം ഓഡിയോ നേരത്തെ തന്നെ എത്തിയിരുന്നു. ആദ്യമായാണ് ചിത്രത്തിലെ ഒരു ഗാനത്തിന്റെ വിഡിയോ എത്തുന്നത്. മംമ്ത മോഹൻദാസാണ് ചിത്രത്തിലെ നായിക. സിദ്ധിഖ്, ബിന്ദു പണിക്കർ, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങൻ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം തന്നെ തിയറ്ററിലെത്തും. 

MORE IN ENTERTAINMENT
SHOW MORE