അന്ന് ‘നേരേ ചൊവ്വേ’ പറഞ്ഞു; ഇന്ന് ചെയ്തു കാണിച്ചു; പൃഥ്വിക്ക് കയ്യടി: വിഡിയോ

prithviraj-1
SHARE

അന്ന് പൃഥ്വി പറഞ്ഞത് ഇന്ന് യാഥാർഥ്യമായി. പത്തു വർഷം മുൻപ് പൃഥ്വിരാജ് മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇന്ന് നടപ്പാക്കിയ പലകാര്യളെക്കുറിച്ചും പൃഥ്വി അന്നേ പറഞ്ഞിരുന്നു.  

നടന്‍, നിര്‍മ്മാതാവ്, സംവിധായകൻ തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും നിറഞ്ഞു നിൽക്കുകയാണ്  പൃഥ്വിരാജ് സുകുമാരൻ. മലയാളം, തമിഴ്, ഹിമ്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങൾ, സോണി പിക്ച്ചേഴ്സിനൊപ്പം ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ന്റെ പുതിയ ചിത്രം 9, മോഹൻ ലാലിനെ നായകനാക്കി ലൂസിഫറിലൂടെ ആദ്യ സംവിധാന സംരഭം തുടങ്ങി സിനിമയുടെ എല്ലാ മേഖലയിലും തിളങ്ങുകയാണ് ഈ യുവതാരം. ഇതിനുള്ള പ്രയത്നം വർഷങ്ങൾക്കു മുൻപേ തുടങ്ങിയിരുന്നു. 

പൃഥ്വി അന്ന് മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ പറഞ്ഞത്: ‘അടുത്തിടയ്ക്ക് എന്റെ സുഹൃത്ത് അഭിഷേക് ബച്ചന്‍ എന്നോട് പറഞ്ഞു. നിന്റെ കരിയറിലെ ഏറ്റവും വലിയ ഗുണമെന്നു പറയുന്നത്, നീ ഒരു മുപ്പത് വയസ്സാകുമ്പോള്‍ എണ്‍പതോ തൊണ്ണൂറോ സിനിമകളുടെ എക്‌സ്പീരിയന്‍സ് ഉള്ള ഒരു ആക്ടറായിരിക്കും. 

മുപ്പത് വയസാകുമ്പോഴാണ് പല അഭിനേതാക്കളും തങ്ങളുടെ അഭിനയ ജീവിതം തുടങ്ങുന്നത്. ഈ വലിയൊരു എക്‌സ്പീരിയന്‍സിന്റെ പിന്തുണയില്‍ നിന്റെ ലൈഫ് റീസ്റ്റാര്‍ട്ട് ചെയ്യാം. അത് ഒരു നല്ല ചിന്തയാണ്. പത്ത് വര്‍ഷം കഴിഞ്ഞ് ഈ നൂറ് ചിത്രങ്ങളുടെ എക്‌സപീരിയന്‍സ് വെച്ച് ഒരു അഴിച്ചു പണി നടത്താം.’

അങ്ങനെ റീസ്റ്റാര്‍ട്ട് ചെയ്യുകയാണെങ്കില്‍ എനിക്ക് ഒരു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയാല്‍ കൊള്ളാമെന്നുണ്ട്. എന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ സിനിമകളില്‍ ഞാന്‍ മാത്രമല്ല അഭിനയിക്കുക. എനിക്ക് വലിയൊരു ലാഭമൊന്നും കിട്ടിയില്ലെങ്കിലും മുടക്കു മുതല്‍ തിരിച്ചു കിട്ടിയാല്‍ ചിന്തിപ്പിക്കുന്ന തരത്തിലുള്ള സിനിമകള്‍ എന്റെ പേരില്‍ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്. 

സിനിമയുടെ എല്ലാ മേഖലകളിലേക്കും പോകും. സംവിധാനമാണ് സിനിമയുടെ ഒരു ഹൈ പോയിന്റ് അതിലേക്ക് എത്തിച്ചേരുക എന്നത് എന്റെ വലിയ സ്വപ്‌നമാണ്. അഭിനയത്തോടല്ല എന്റെ അഭിനിവേശം, എന്റെ അഭിനിവേശം സിനിമയോടാണ്.’ പൃഥ്വിയുടെ ഈ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്. കാഴ്ചക്കാരിൽ പലരും തരത്തിന്റെ വളർച്ചയിൽ പ്രശംസിക്കുന്നുണ്ട്. 

MORE IN ENTERTAINMENT
SHOW MORE