വൈഎസ്ആറിനെ മമ്മൂട്ടി അനശ്വരനാക്കി; വാഴ്ത്തി ആർജിവി; പരിഹാസത്തിനു വിട

mammooty-rgv
SHARE

മലയാളത്തിലെ സുവർണതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. എന്ന ആർജിവി എന്ന ബോളിവുഡ് ഹിറ്റ്മേക്കർ രാം ഗോപാൽ വർമ്മ ഇവർക്കെതിരെ രൂക്ഷ പരിഹാസമാണ് പല അവസരത്തിൽ ചൊരിഞ്ഞിട്ടുളളത്. പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോൺ കേരളം സന്ദർശിച്ച വേളയിൽ ഈ ആൾക്കൂട്ടത്തെ കണ്ട് മമ്മൂട്ടിയും മോഹൻലാലും അസൂയപ്പെട്ട് കരഞ്ഞിട്ടുണ്ടാകും എന്നായിരുന്നു ആർജിവിയുടെ കമന്റ്.

മമ്മൂട്ടിയെ എവിടെയല്ലാം വിമർശിക്കാമോ ആ ചാൻസ് ആർജിവി കളയാറുമില്ല. എന്നാൽ ഒടുവിൽ രാം ഗോപാൽ വർമ്മയും വാക്കുമാറ്റിയിരിക്കുകയാണ്. മമ്മൂട്ടിയുടെ യാത്രയെയും മമ്മൂട്ടിയുടെ അഭിനയത്തെയും വാനോളം പ്രശംസിച്ച് ആർജിവിയുടെ ട്വീറ്റ് മമ്മൂട്ടി ആരാധകർക്ക് വിരുന്നായി.  വൈഎസ്ആറിനെ അനശ്വരനാക്കിയ മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു ആർജിവിയുടെ അഭിനന്ദനം. 

ലക്ഷ്മി എൻടിആർ എന്ന പേരിൽ‌ ആന്ധ്രയുടെ മറ്റൊരു ഇതിഹാസ നായകൻ എൻടിആറിനെ പറ്റിയുളള ആർജിവിയുടെ സിനിമ ഉടൻ റിലീസ് ആകാനിരിക്കെയാണ് അഭിനന്ദനം എന്നതാണ് ശ്രദ്ധേയം. 

MORE IN ENTERTAINMENT
SHOW MORE