ഫലം കഴിക്കുംമുൻപ് വിത്തിനെ കുറ്റപ്പെടുത്തരുത്; വിമർശകരോട് ഓവിയ

oviya-actress
SHARE

ബിഗ് ബോസിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത ഓവിയ നായികയാകുന്ന പുതിയ ചിത്രമാണ് 90 എംഎൽ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനെതിരെ വലിയ വിമർശനങ്ങളാണുയർന്നത്. 

അമിതമായ അശ്ലീലപദപ്രയോഗങ്ങളും പുകവലിയും മദ്യപാനവുമെല്ലാം ഉൾപ്പെട്ട ട്രെയിലറിന്  എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. വിമർശനങ്ങൾക്കിടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓവിയ. ഫലം കഴിക്കുംമുന്‍പ് വിത്തിനെ കുറ്റപ്പെടുത്തരുതെന്നാണ് ഓവിയ പറയുന്നത്.

''ഫലം കഴിക്കുംമുൻപ് വിത്തിനെ കുറ്റപ്പെടുത്തരുത്. സെൻസർ ചെയ്ത് പുറത്തിറക്കുന്ന 90 എംഎലിനായി കാത്തിരിക്കൂ. ഇപ്പോൾ ഇത് ആസ്വദിക്കൂ''-ട്രെയിലർ പങ്കുവെച്ചുകൊണ്ട് ഓവിയ കുറിച്ചു. 

അഡള്‍റ്റ് ഓണ്‍ലി ആണെന്നും ഹെഡ് ഫോണ്‍ ഉപയോഗിക്കണമെന്നുമുള്ള മുന്നറിയിപ്പോടെ തന്നെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. ട്രെയിലറിന് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഓവിയയില്‍ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ചിലര്‍ വിലയിരുത്തുന്നു. ഓവിയ അടക്കം അഞ്ച് പെൺകുട്ടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഗ്ലാമര്‍ രംഗങ്ങള്‍ ഏറെയാണ്. സിനിമയുടേതായ ട്രെയിലറിൽ ഓവിയയുടെ ലിപ്‌ലോക്ക് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് മലയാളിതാരം ആൻസൻ പോൾ ഒരു പ്രധാനവേഷത്തിൽ എത്തുന്നു.പോൺ സിനിമയേക്കാൾ വൃത്തികെട്ട അവസ്ഥയാണ് ചിത്രത്തിനെന്നും ഇന്‍ഡസ്ട്രിയെ ഇത് ദോഷം ചെയ്യുമെന്നും വിമര്‍ശകര്‍ പറയുന്നു.  ഫെബ്രുവരി 22 ന് ചിത്രം തിയേറ്ററുകളിലെത്തും.

MORE IN ENTERTAINMENT
SHOW MORE