സെൽഫിയിലും ഗൗരവം വിടാതെ കുട്ടി ആരാധകൻ, അതിശയിച്ച് മോഹൻലാലും; വിഡിയോ

mohanlal-boy-selfie
SHARE

‘എന്തോ ഇഷ്ടമാണ് ആളുകൾക്ക്..’ സിനിമയിലെ വാചകമാണെങ്കിലും മലയാളി എന്നും ഇൗ നടന്റെ പേരിനൊപ്പം ചേർത്ത് കെട്ടാറുണ്ട് ഇതും. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു കുട്ടിലാലേട്ടൻ ആരാധകനാണ്. വ്യത്യസ്ഥത ഒന്നുമില്ലെങ്കിലും അവന്റെ മുഖത്തെ കുറിമ്പും ഗൗരവവും ആരാധകർക്കും ഏറെ ഇഷ്ടമാകുന്നു.

കൊച്ചിയിൽ കായംകുളം കൊച്ചുണ്ണിയുടെ നൂറാം ദിനാഘോഷത്തിനിടയാണ് സംഭവം. വേദിയിലിരിക്കുന്ന മോഹൻലാലിന് അടുത്തേക്ക് നടന്നെത്തിയ കുട്ടി ആരാധകൻ ഒരു സെൽഫി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കുസൃതിച്ചിരിയോടെ അവന്റെ ആഗ്രഹം നിറവേറ്റിയ ലാലേട്ടനോട് പോകാൻ നേരം കയ്യും കൊടുത്താണ് അവൻ മടങ്ങിയത്. തന്റെ മുന്നിലിരിക്കുന്ന സൂപ്പർതാരത്തെയോ മറ്റ് താരങ്ങളയോ കൂസാതെ വളരെ സാധാരണമായി ഇവൻ സെൽഫിയുമായി മടങ്ങുകയാണ്. മുഖത്ത് യാതൊരു ഭാവമാറ്റവുമില്ലാത്ത ആരാധകനെ ഒരുനിമിഷം മോഹൻലാലും ശ്രദ്ധിച്ചുപോയി. ഇതിന്റെ വിഡിയോ സോഷ്യൽ ലോകത്തും വൈറലായിരിക്കുകയാണ്. 

MORE IN ENTERTAINMENT
SHOW MORE