സത്യന്റെ സിംഹാസനം അലങ്കരിക്കാൻ വന്ന നടനോ മമ്മൂട്ടി? മാസ് മറുപടി; വിഡിയോ

mammooty-trivandrum
SHARE

മമ്മൂട്ടിയെന്ന നടനെ മാറ്റി നിർത്തി മലയാള സിനിമയെ പറ്റി ചിന്തിക്കാൻ സാധിക്കുമോ? നാല് പതിറ്റാണ്ടായി മമ്മൂട്ടി ഇവിടെയുണ്ട്. സാധാരണക്കാരന്റെ വികാരങ്ങളെ അത്രത്തോളം ഫലിപ്പിച്ച് അഭിനയിക്കാൻ മമ്മൂട്ടിയോളം പോന്ന ചോയിസ് ഒരു കാലത്തും ഉണ്ടായിരുന്നില്ലെന്നതായിരുന്നു വാസ്തവം. സത്യന്റെ സിംഹാസനം അലങ്കരിക്കാൻ കഴിവുള്ള മലയാളത്തിലെ മറ്റൊരു നടൻ എന്നാണ് സിനിമയിലേക്ക് എത്തിയപ്പോൾ മമ്മൂട്ടിയെ പലരും വിശേഷിപ്പിച്ചത് .

സ്വഭാവികത അത്രത്തോളം വഴങ്ങുന്ന നടൻ എന്നതാകും ആ വിശേഷണത്തിന്റെ കാതൽ.ഈ ചോദ്യം ഒരിക്കൽ കൂടി മുഴങ്ങിയത് തിരുവനന്തപുരം കേസരി പ്രസ്‌ക്ലസ് സംഘടിപ്പിച്ച കേസരി ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവേദിയിലാണ്. മമ്മൂട്ടിക്ക് വ്യക്തമായ മറുപടിയും ഉണ്ടായിരുന്നു. മലയാള സിനിമയിൽ തനിക്ക് സിംഹാസനങ്ങൾ ഒരുക്കിയില്ലെങ്കിലും തനിക്ക് അനുവദിക്കപ്പെട്ട ഒരു ബെഞ്ചെങ്കിലും ഇവിടെ എക്കാലവും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

ഇത്തരം സിംഹാസനങ്ങൾ ഒരിക്കലും താൻ ആഗ്രഹിച്ചിട്ടില്ല. നിമയിൽ ഒഴിച്ചു കൂട്ടാൻ കഴിയാത്ത മേഖലയാണ് മാധ്യമങ്ങളെന്നും ഒരു മാധ്യമസ്ഥാപനത്തിന്റെ ചുമതലയുള്ള ആളെന്ന രീതിയിൽ പത്ത് ശതമാനം മാധ്യമ പ്രവർത്തകനാണ് താനെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

MORE IN ENTERTAINMENT
SHOW MORE