ഇരട്ടക്കുട്ടികളുടെ പിറന്നാള്‍ ആഘോഷിച്ച് സണ്ണിലിയോൺ; വിഡിയോ വൈറൽ

sunny-leone-baby-bday
SHARE

ബോളിവുഡിന്റെ ഗ്ലാമർ താരമായി നിറഞ്ഞുനിൽക്കുമ്പോൾ സണ്ണി ലിയോൺ ആരാധകർക്ക് പ്രിയങ്കരിയാവുന്നത് ജീവിതത്തിൽ അവരുടെ നിലപാടുകൾ കൊണ്ടും കൂടിയാണ്. ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ എല്ലാവരുടെയും ഇഷ്ടം നേടുകയാണ്. കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാളാഘോഷത്തിന്റെ വിഡിയോയാണ് താരം പങ്കുവെച്ചത്.

സണ്ണി ലിയോണും ഭർത്താവ് ഡാനിയല്‍ വെബറും 2017ൽ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്ന് 21 മാസമുളള ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തിരുന്നു. ഇതിന് പിന്നാലെ വാടകഗര്‍ഭത്തിലൂടെ രണ്ട് ആണ്‍കുട്ടികളെ കൂടി ദമ്പതികൾ സ്വന്തമാക്കിയിരുന്നു. അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നീ ഇരട്ട കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ താരം പുറത്തുവിട്ടത്. താരത്തിന്റെ മലയാള അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. മമ്മൂട്ടി ചിത്രം മധുരരാജയിലൂടെയാണ് സണ്ണി ലിയോൺ മലയാള സിനിമയുടെ ഭാഗമാകുന്നത്.

MORE IN ENTERTAINMENT
SHOW MORE