കരഞ്ഞു; വിഷമിച്ചു; തലയിണക്കടിയിൽ സ്ക്രിപ്റ്റ്; ജൂണും ഞാനും: രജിഷ: വിഡിയോ

rajisha-june
SHARE

രജിഷയെന്നു കേൾക്കുമ്പോൾ തന്നെ ആ നീളൻമു‍ടിക്കാരിയെ ആയിരുന്നു ഓർമ വന്നിരുന്നത്, പലർക്കും. അതു പക്ഷേ ജൂൺ സിനിമ ചെയ്യുന്നതിനു മുൻപ്. ഇന്നു രജിഷയുടെ രൂപം മാറി, ചിന്തകൾ മാറി. ഒന്നരവർഷത്തെ സ്വപ്നമായ ജൂൺ തിയേറ്ററിലെത്തുന്നതു കാത്തിരിക്കുകയാണ് താരം. നായക കേന്ദ്രീകൃത സിനിമകള്‍ മാത്രം ഇറങ്ങുന്ന കാലികസാഹചര്യത്തിലാണ് രജിഷയെ കേന്ദ്രപാത്രമാക്കി ജൂൺ എത്തുന്നത്. ഇനിയുമുണ്ട് പ്രത്യേകതകൾ... ഫ്രൈഡേ ഫിലിം ഹൗസ് നിർമിക്കുന്ന പത്താമത്തെ ചിത്രം, പുതുമുഖ സംവിധായകൻ അഹമ്മദ് കബീറിന്‍റെ 4 വർഷത്തെ സ്വപ്നം... അങ്ങനെ പലതും

ചിത്രത്തിന്‍റെ ട്രെയിലറിന് വലിയ വരവേൽപാണ് ലഭിച്ചത്. അത്രമേൽ പ്രിയപ്പെട്ട മുടി ജൂണ്‍ ആകാന്‍ മുറിച്ചതു മാത്രമല്ല, ഹോംവർക്ക്. ഒന്നരവർഷം തലയിണക്കിടയിൽ സ്ക്രിപ്റ്റ് ഉണ്ടായിരുന്നുവെന്നു പറയുന്നു രജിഷ. ദിവസവും 4 മണിക്കൂര്‍ വര്‍ക്ക് ഒട്ട് ചെയ്ത് 9 കിലോയോളം കുറച്ചു. കരകൗശലവസ്തുക്കൾ ഉണ്ടാക്കിപ്പഠിച്ചു. കോട്ടയം ഭാഷ പഠിച്ചു... അങ്ങനെ പലതും.

കരഞ്ഞു, വിഷമിച്ചു, പിന്നെ മനസിലാക്കി

സംവിധായകനാണ് മുടി മുറിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. ‌ആദ്യം അംഗീകരിക്കാന്‍ പറ്റുമായിരുന്നില്ല. നിർമാതാവ് വിജയ് ബാബുവാണ് പിന്നീട് തന്നെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തന്നതെന്നു പറയുന്നു രജിഷ. ''ഇത്രയും മുടി ഒളിപ്പിച്ചു വെയ്ക്കാൻ ഒരു വഴിയും ഇല്ല. വിഗ് വെച്ചൊക്കെ അഭിനയിച്ചാല്‍ കൃത്രിമത്വം തോന്നും എന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ‌ ഞാൻ മുടി മുറിക്കാൻ സമ്മതിക്കുകയായിരുന്നു''.

ജൂണും രജിഷയും

ജൂണും താനും തമ്മിൽ ചില സാമ്യങ്ങളുണ്ടെന്നു പറയുന്നു രജിഷ. ''കഥാപാത്രത്തെ പോലെ തന്നെ വീട്ടുകാരുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ്. ജൂണിന് ഒരുപാട് സുഹൃത്തുക്കളുണ്ട്. എനിക്കും അങ്ങനെ തന്നെയാണ്. പക്ഷേ ജൂണിനേക്കാൾ ഒരുപിടി ബോൾഡ് ആണു ഞാൻ. ഞാനും ഉപയോഗിച്ചിട്ടുണ്ട്, ജൂണിനെ പോലെ ചില കോഡ് ഭാഷകൾ. അമ്മ ടീച്ചറാണ്. വീട്ടില്‍ വളരെ സ്ട്രിക്ട് ആണ്. അപ്പോ ആൺകുട്ടികളെക്കുറിച്ചു പറയുമ്പോൾ അവരുടെ പേരിനു പകരം അശ്വതി എന്നൊക്കെ പറഞ്ഞ് പെൺകുട്ടികളാണെന്ന രീതിയിൽ സംസാരിക്കും. ബാക്കി ട്രിക്കുകളൊന്നും പറയുന്നില്ല. എനിക്ക് മാത്രം അറിയാവുന്നതാണത്''. 

വിഡിയോ സ്റ്റോറി കാണാം.

MORE IN ENTERTAINMENT
SHOW MORE