അന്നത്തെ ‘ലാൽ ഉത്തരം’; ഇന്ന് ടൊവിനോ ചിത്രം; ചിരിച്ച് മോഹൻലാലും; വിഡിയോ

tovino-km-and-km-lal
SHARE

‘അങ്കിൾ ഇവനാണോ അമേരിക്ക ഞാനാണോ അമേരിക്ക എന്ന് ഞാനിന്ന് തെളിയിക്കും. അമേരിക്കയിൽ പോയിട്ടുണ്ടെങ്കിൽ ധൈര്യമായി പറയെടാ. ഹൗമെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടൺ ഡിസി ടു മിയാമി ബീച്ച്?’ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ ഇൗ ചോദ്യത്തിന് അന്ന് മോഹൻലാൽ കൊടുത്ത ഉത്തരം ടൊവിനോയുടെ ചിത്രമായി ഉടൻ തീയറ്ററുകളിലെത്തും. ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’ എന്ന പ്രസിദ്ധമായ ആ ലാൽ ഉത്തരമാണ് ടൊവിനോയുടെ പുതിയ ചിത്രത്തിന്റെ പേര്. മോഹൻലാലാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടതും.

ജിയോ ബേബി രചനയും സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിർമാണത്തിൽ ടൊവിനോയും പങ്കാളിയാണ്. േപരുപോലെ തന്നെ ചിത്രവും കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ഒാടട്ടേയെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളിലും ഇൗ വിഡിയോ വൈറലാവുകയാണ്. 

MORE IN ENTERTAINMENT
SHOW MORE