'ഒരുവൻ ഒരുവൻ മുതലാളി'; മകളുടെ വിവാഹത്തിൽ തലൈവരുടെ നൃത്തം

soundarya-rajinikanth
SHARE

രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്തിന്റെ പ്രി– വെഡ്ഡിങ് റിസപ്ഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് സൗന്ദര്യയുടെ വരൻ. ഫെബ്രുവരി 11 ന് ചെന്നൈയിലെ നക്ഷത്ര ഹോട്ടല്‍ ദി ലീല പാലസിൽ വച്ചാണ് ഇരുവരുടെയും വിവാഹിതരാകുക. 

രജനികാന്തിന്റെയും വണങ്കാമുടിയുടെയും കുടുംബങ്ങൾ മാത്രം ഒത്തുച്ചേർന്നുളള പ്രീ വെഡ്ഡിങ് പാർട്ടിയിൽ തലൈവൻ പേരക്കുട്ടികൾക്കൊപ്പം നൃത്തമാടിയത് സമൂഹമാധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്തു. രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ മുത്തുവിലെ ഒരുവൻ ഒരുവൻമുതലാളി എന്ന ഹിറ്റ് ഗാനത്തിനാണ് രജനി ചുവടു വച്ചത്. ഐശ്വര്യയുടെയും ധനുഷിന്റെയും മക്കളായ യാത്രയും ലിംഗയും സൗന്ദര്യയുടെ ആദ്യ വിവാഹത്തിലെ മകനായ വേദ് കൃഷ്ണയും ഒത്ത് നൃത്തമാടുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. 

MORE IN ENTERTAINMENT
SHOW MORE