പിന്നിൽ നിന്നൊരു തളള്; സണ്ണി ലിയോൺ 'കുളത്തിലേയ്ക്ക്'; 'കൂടെ ക്യാമറയും' വിഡിയോ

sunny-leon-viral-video
SHARE

ബോളിവുഡ് താരം സണ്ണി ലിയോൺ  മലയാളത്തിൽ നായികയായി എത്തുന്ന രംഗീല എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ഇതിനകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രം ഇതിനകം തന്നെ ചർച്ചയായി കഴിഞ്ഞു. എന്നാൽ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ നിമിഷം ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് സണ്ണി ലിയോൺ. 

സ്വിമ്മിംഗ് പൂളിനരികിൽ നിന്ന് അണിയറപ്രവർത്തകിൽ ചിലർക്കൊപ്പം മ്യൂസിക്കിനൊപ്പം ഡാൻസ് ചെയ്യുകയാണ് സണ്ണി. തമാശ രൂപേണ കൂടെയുള്ള സഹപ്രവർത്തകനെ പൂളിലേക്ക് തള്ളിയിട്ട സണ്ണിയ്ക്കും അധികം വൈകാതെ അപ്രതീക്ഷിതമായൊരു തള്ള് കിട്ടി പൂളിലേക്ക് വീഴുന്നതാണ് വിഡിയോ.

ഞാൻ വിചാരിച്ച പോലെയല്ല ഈ പ്രാങ്ക് വിഡിയോ പോയതെങ്കിലും രസകരമായിരുന്നു എന്ന ശീർഷകത്തോടെയാണ് സണ്ണി വിഡിയോ പോസ്റ്റ് ചെയ്തത്. ലക്ഷകണക്കിനു ആളുകളാണ് ഈ വിഡിയോ കണ്ടത്.

ഫഹദ് ഫാസിൽ ചിത്രം മണിരത്നമാണ് സന്തോഷ് നായരുടെ ആദ്യ ചിത്രം. ഗോവയാണ് പ്രധാന ലൊക്കേഷൻ.  ബാക്ക് വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാല്‍ മേനോന്‍ നിർമ്മിക്കുന്ന ചിത്രമാണ് രംഗീല. ഫെയറി ടെയ്ല്‍ പ്രൊഡക്ഷനാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. ജോസഫ് വര്‍ഗീസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. വണ്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രം തീയേറ്ററുകളിലെത്തിക്കും.

MORE IN ENTERTAINMENT
SHOW MORE