'പോൺ ചിത്രങ്ങൾ എത്ര ഭേഭം'; അമിത ഗ്ലാമർ പ്രദർശനവുമായി 'ഓവിയ ചിത്രം'; വിമർശനം

oviya-actress
SHARE

തമിഴ് ബിഗ് ബോസിലൂടെ വൻ ആരാധക പിന്തുണ നേടിയ മലയാളി താരമാണ് നടി ഒാവിയ ഹെലന്‍. അതോടെ ‘ഓവിയ ആര്‍മി’ എന്ന പേരിൽ താരത്തിന് ഫാൻ ക്ലബുമുണ്ടായി. ബിഗ്ബോസിലെ മറ്റൊരു താരവും വിജയിയുമായ ആരവിനോട് തനിക്കു പ്രണയമാണെന്നും അതിനാല്‍ ഇനി ഷോയിൽ തുടരുന്നില്ലെന്നും പ്രഖ്യാപിച്ചായിരുന്നു ഓവിയ ബിഗ് ബോസ് വിട്ടത്.  ബിഗ് ബോസ് ഹൗസിനുള്ളിലെ ആത്മഹത്യ ശ്രമവും ഒവിയയെ വിവാദനായികയാക്കി മാറ്റി. താനും ആരവും തമ്മില്‍ സൗഹൃദത്തിനപ്പുറം മറ്റൊന്നുമില്ലെന്ന് മത്സരത്തിനു ശേഷം മാറ്റിപ്പറഞ്ഞ ഓവിയയ്ക്ക് നേരേ വൻ വിമർശനവും ഉണ്ടായി. ഇപ്പോൾ ഓവിയ നായികയാകുന്ന പുതിയ ചിത്രമാണ് അവരെ വിവാദനായികയാക്കി മാറ്റുന്നതും. 

പുതിയ ചിത്രമായ 90 എംഎസിന്റെ ട്രെയിലറിലൂടെയാണ് വീണ്ടും ഓവിയയുടെ പേര് ചര്‍ച്ചയാകുന്നത്. പ്രണയം, വിവാഹം, സെക്സ് എന്നിവ മോഡേണ്‍ രീതിയില്‍ പകര്‍ത്തിയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

അഡള്‍റ്റ് ഓണ്‍ലി ആണെന്നും ഹെഡ് ഫോണ്‍ ഉപയോഗിക്കണമെന്നുമുള്ള മുന്നറിയിപ്പോടെ തന്നെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. ട്രെയിലറിന് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഓവിയയില്‍ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ചിലര്‍ വിലയിരുത്തുന്നു. ഓവിയ അടക്കം അഞ്ച് പെൺകുട്ടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഗ്ലാമര്‍ രംഗങ്ങള്‍ ഏറെയാണ്. സിനിമയുടേതായ ട്രെയിലറിൽ ഓവിയയുടെ ലിപ്‌ലോക്ക് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് മലയാളിതാരം ആൻസൻ പോൾ ഒരു പ്രധാനവേഷത്തിൽ എത്തുന്നു.പോൺ സിനിമയേക്കാൾ വൃത്തികെട്ട അവസ്ഥയാണ് ചിത്രത്തിനെന്നും ഇന്‍ഡസ്ട്രിയെ ഇത് ദോഷം ചെയ്യുമെന്നും വിമര്‍ശകര്‍ പറയുന്നു.  ഫെബ്രുവരി 22 ന് ചിത്രം തിയേറ്ററുകളിലെത്തും.

MORE IN ENTERTAINMENT
SHOW MORE