ഇതാണ് എന്റെ അമ്മ; നീന്തൽകുളത്തിൽ അമ്മയെ ചേർത്തുപിടിച്ച് നടി; കയ്യടി

tanishaa-mukerji-tanuja-mukherjee
SHARE

തനൂജ മുഖർജി എന്ന പേര് തന്നെ ആരാധകരിൽ ആവേശമുണ്ടാക്കുന്നതാണ്. ഒരു കാലത്ത് ബോളിവുഡിനെ ആവേശം കൊളളിച്ച നടിക്ക് ഇപ്പോൾ 75ന്റെ ചെറുപ്പമാണ്. മകളും ബോളിവുഡ് നടിയുമായ തനിഷ മുഖർജിക്ക് ഒപ്പം ആന്‍ഡമാനില്‍ അവധി ആഘോഷിക്കുകയാണ് തനൂജ. പ്രായത്തെ വെല്ലുന്ന ഊര്‍ജ്ജമാണ് തനൂജയെ എപ്പോഴും മറ്റ് മുതിര്‍ന്ന താരങ്ങള്‍ക്കിടയില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. 

മഞ്ഞുകാലത്ത് നീന്തല്‍ക്കുളത്തില്‍ അമ്മയ്‌ക്കൊപ്പം കുളിക്കുന്ന ചിത്രം തനിഷ മുഖർജി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. അഭിനന്ദനങ്ങൾ കൊണ്ട് ഇരുവരെയും മൂടുകയാണ് സമൂഹമാധ്യമങ്ങൾ. ഭര്‍ത്താവും സംവിധായകനുമായിരുന്ന ഷോമു മുഖര്‍ജി 2008ല്‍ വിട പറഞ്ഞതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട തനൂജയ്ക്ക് മുഴുവന്‍ സമയ പിന്തുണയായി മക്കള്‍ എപ്പോഴുമുണ്ട്.

മക്കളായ തനിഷയും കാജോളുമാണ് തനൂജയുടെ ഊർജ്ജം. പൊതുവേദികളിലും ആഘോഷങ്ങളിലുമെല്ലാം അമ്മയുടെ ഇരുപുറവും കൈ പിടിച്ച് നില്‍ക്കാന്‍ എപ്പോഴും കരുതലെടുക്കുന്ന പെണ്‍മക്കള്‍ തനിക്കു ദൈവം നൽകിയ അനുഗ്രഹമാണെന്ന് തനൂജ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് വേണ്ടി വിഖ്യാത എഴുത്തുകാരന്‍ റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ കവിതാശകലവും ചേര്‍ത്താണ് തനിഷ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രായത്തെ തോല്‍പിച്ചുകൊണ്ട് ശരീരത്തെ പരിപാലിക്കാനും ചിട്ടയോടെ മുന്നോട്ടുപോകാനുമെല്ലാം എഴുപത്തിയഞ്ച് പിന്നിട്ട തനൂജയെ പ്രേരിപ്പിക്കുന്നതും മക്കളുടെ സ്നേഹം നിറഞ്ഞ സാന്നിധ്യം തന്നെയാണ്.

MORE IN ENTERTAINMENT
SHOW MORE