സിൽക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ആവർത്തിക്കരുത്: അഞ്ജലി

sunny-leone-anjali-ameer
SHARE

സിൽക്ക് സ്മതിയോട് ചെയ്തത് ബോളിവുഡ് താരം സണ്ണി ലിയോണിനോട് ആവർത്തിക്കരുതെന്ന് അഞ്ജലി അമീര്‍. മമ്മൂട്ടി ചിത്രമായ മധുരരാജയുടെ സെറ്റിൽ സലിം കുമാറിനൊപ്പമുള്ള സണ്ണി ലിയോണിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് താഴെ വന്ന കമന്റുകൾക്കെതിരെയാണ് അഞ്ജലിയുടെ പോസ്റ്റ്. 

കുറിപ്പ് വായിക്കാം:

ഈ ഒരു ഫോട്ടോ കണ്ടപ്പോ ആദ്യം എനിക്ക് ഒരുപാട് സന്തോഷം തോന്നി. മലയാള സിനിമയുടെ വളർച്ചയിൽ അഭിമാനവും. ഈ ഫോട്ടോയുടെ താഴെ വന്ന കമൻറുകൾ വായിച്ചപ്പോൾ സത്യത്തിൽ വിഷമമായി.  ഒരു പക്ഷെ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധി എന്നുള്ള നിലയിൽ എനിക്ക് പറയാനുള്ളത്, അവർ പോൺ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മൻറിന്റ 20/1 ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തിൽ വന്നഭിനയിക്കുന്നത്.

 അവർക്കിവിടെ കിട്ടുന്ന സ്നേഹവും സ്വീകരണവും ജനുവിനാണെന്ന് വിചാരിച്ചിട്ടാണ്. ആ വിശ്വാസം നിങ്ങൾ തകർത്ത് മലയാളികളെയും കേരളത്തേയും ദയവു ചെയ്ത് പറയിപ്പിക്കല്ലെ. നമ്മൾ സിൽക്ക് സ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവർത്തിക്കുത്- അവർ സന്തോഷിക്കട്ടെ. ഒരുപാടിഷ്ടം Sunny Leone. സണ്ണി ലിയോണി.  നല്ല നല്ല വേഷങ്ങൾ സൗത്തിന്ത്യയിൽ കിട്ടട്ടെ. 

MORE IN ENTERTAINMENT
SHOW MORE