കാൻസറിന്റെ മൂന്നാംഘട്ടം; പുഞ്ചിരിയോടെ നേരിട്ട് ബിഗ് ബി ‘മേരി ടീച്ചർ’; ചിത്രങ്ങൾ

big-b-cancer
SHARE

മലയാളത്തിൽ വമ്പൻ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു മമ്മൂട്ടിയുടെ ‘ബിഗ് ബി’. ഇതിൽ മേരി ടീച്ചർ എന്ന കഥാപാത്രം അവതരിപ്പിച്ച നഫീസ അലി ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കാൻസറിനെതിരെ അവർ നടത്തിയ ജീവിതപോരാട്ടങ്ങളാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. താരം തന്നെയാണ് ഇക്കാര്യങ്ങൾ ചിത്രങ്ങൾ സഹിതം പങ്കുവച്ചത്. രോഗത്തിന്റെ മൂന്നാംഘട്ടത്തിലാണ് താരം.

2018 മുതല്‍ താന്‍ കാന്‍സര്‍ ബാധിതയാണെന്ന നഫീസയുടെ വെളിപ്പെടുത്തല്‍ പ്രേക്ഷകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. വയറ്റിലെ പാളികളിലെ കാന്‍സറാണ് പെരിറ്റോണിയല്‍. അര്‍ബുദബാധയുണ്ടാകുന്ന കോശങ്ങള്‍ അണ്ഡാശയത്തിലും കണ്ടുവരുന്നതിനാല്‍ ചിലസമയങ്ങളില്‍ അര്‍ബുദബാധ അവിടേക്കും വ്യാപിക്കാറുണ്ട്. പെരിറ്റോണിയല്‍ കാന്‍സര്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കൂടുതലാണ്. ഗര്‍ഭാശയ അര്‍ബുദത്തിന് സാധ്യതയുള്ള സ്ത്രീകള്‍ക്ക് പെരിറ്റോണിയല്‍ കാന്‍സറിനുള്ള സാധ്യതയും കൂടുതലാണ്.

View this post on Instagram

Off for my operation with my family gang

A post shared by nafisa ali sodhi (@nafisaalisodhi) on

മാസങ്ങളോളം നീണ്ട വയറുവേദനയുമായി നഫീസ ഡോക്ടര്‍മാരെ സമീപിച്ചുവെങ്കിലും ആര്‍ക്കും അസുഖം കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ല. അണ്ഡാശയത്തിലും കാന്‍സര്‍ ബാധയുണ്ടായിരുന്നതിനാല്‍ അണ്ഡാശയ കാന്‍സര്‍ ആണോയെന്ന ആശയക്കുഴപ്പത്തിലായിരുന്നു മിക്കവരും. ഒടുവില്‍ മാക്സ് ഓങ്കോളജി ഡേകെയര്‍ സെന്ററിലെ സീനിയര്‍ ഡയറക്ടര്‍ ഡോ. പ്രമോദ് കുമാര്‍ ജൂല്‍കയാണ് നഫീസയുടെ രോഗം കണ്ടുപിടിക്കുന്നത്.

സിനിമാതാരം, രാഷ്ട്രീയനേതാവ് എന്നിവയ്ക്കു പുറമേ ദേശീയ നീന്തല്‍ താരം കൂടിയാണ് നഫീസ. 1976 ലെ ഫെമിന മിസ് ഇന്ത്യ, മിസ് ഇന്റർനാഷനൽ സെക്കൻഡ് റണ്ണറപ്പ് തുടങ്ങിയ നിലകളിലും പ്രശസ്തതായ നഫീസയിപ്പോൾ കാൻസറിന്റെ പിടിയിലാണ്. മലയാളത്തിൽ ബിഗ് ബിക്ക് ശേഷം നാല് ഹിന്ദി സിനിമകളിൽ കൂടി നഫീസ അഭിനയിച്ചിരുന്നു. സാഹിബ് ബീവി ഓർ ഗാങ്സ്റ്റർ എന്ന ചിത്രത്തിലാണ് നഫീസ അവസാനം അഭിനയിച്ചത്.

MORE IN ENTERTAINMENT
SHOW MORE