സണ്ണി ചേച്ചി എന്ത്യേയെന്ന് ചോദിച്ചാൽ മണവാളൻ കൊണ്ടു പോയെന്ന് പറഞ്ഞേക്ക്: ട്രോള്‍

sunny-leon-salim-kumar
SHARE

സണ്ണി ചേച്ചി എന്ത്യെയെന്ന് ആരെങ്കിലും ചോദിച്ചാൽ മണവാളൻ കൊണ്ടു പോയെന്ന് പറഞ്ഞാൽ മതി. ഭവാനി പ്യാരിയോട് ചെയ്തതിന്റെ മധുരപ്രതികരമാണ് ഇതെന്ന് മറ്റു ചിലർ. രംഗീല എന്ന മലയാള ചിത്രത്തിന്റെ സെറ്റിൽ വച്ച് സണ്ണി ലിയോണിന് ഒപ്പമെടുത്ത ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതു മാത്രമേ സലീംകുമാറിന് ഓർമ്മയുളളൂ. പിന്നെ ആ ചിത്രം ട്രോളൻമാർ ഏറ്റെടുത്തു, പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകളുമായി ട്രോളന്മ‍ാർ കളം പിടിക്കുകയും ചെയ്തു. 

സലീമിന്റെ തന്നെ കഥാപാത്രങ്ങളായ ആശാനും പ്യാരിയും മണവാളനും എല്ലാം ഈ ചിത്രത്തിനു കീഴിൽ അണിനിരന്നു കഴിഞ്ഞു. രംഗീലയിൽ എത്തുന്നതിനു മുൻപേ തന്നെ മമ്മൂട്ടി നായകനാകുന്ന മധുരരാജയിലെ ഐറ്റം സോങ്ങിൽ സണ്ണി ലിയോൺ അഭിനയിച്ചിരുന്നു. ‘ഭവാനി മനസ്സ് വെച്ചാൽ ഈ കലവറ നമുക്കൊരു മണിയറ ആക്കാം....", "കുട്ടി എന്ത് ചെയ്യുന്നു...  അമ്മയെ സഹായിക്കുന്നു..." എന്നിങ്ങനെ പോകുന്നു കമന്റുകൾ. മീമുകളും തീരെ കുറവല്ല.

ഫഹദ് ഫാസിൽ ചിത്രം മണിരത്നം സംവിധാനം ചെയ്ത സന്തോഷ് നായരുടെ ചിത്രം രംഗീലയിലാണ് സണ്ണി പ്രധാന കഥാപാത്രമാവുന്നത്. ഗോവയാണ് പ്രധാന ലൊക്കേഷൻ.  ബാക്ക് വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാല്‍ മേനോന്‍ നിർമ്മിക്കുന്ന ചിത്രമാണ് രംഗീല. ഫെയറി ടെയ്ല്‍ പ്രൊഡക്ഷനാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. ജോസഫ് വര്‍ഗീസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. വണ്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രം തീയേറ്ററുകളിലെത്തിക്കും.

MORE IN ENTERTAINMENT
SHOW MORE