മറ്റൊരാളുടെ മകളെ സ്വന്തമെന്ന് കരുതാൻ യഥാർത്ഥ പുരുഷനെ കഴിയൂ; ട്രോളുകൾക്ക് മറുപടി

rayane-sarathkumar
SHARE

സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് രാധിക ശരത്കുമാറിന്റെ മകൾ റയാൻ. രാധിക, ശരത് കുമാർ എന്നിവർ റയാന്റെ കുഞ്ഞിനൊപ്പമിരിക്കുന്ന ചിത്രത്തോടോപ്പം സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ കുറിപ്പുകൾ പ്രചരിക്കുന്നതാണ് റയാനെ ചൊടിപ്പിച്ചത്. തന്നെ ഒറ്റയ്ക്ക് വളർത്തി വലുതാക്കിയ അമ്മ രാധികയെയും തന്നെയും വിമർശിക്കാനും പരിഹസിക്കാനും എന്നും നിരവധി ആളുകൾ ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞായതിനു ശേഷവും ഇതിനു ഒരു മാറ്റവുമില്ല.– റയാൻ ട്വീറ്റ് ചെയ്തു.

എന്റെ അമ്മ രാധിക ഒരു സൂപ്പർ വുമൺ തന്നെയാണ്. ജീവിതത്തിൽ ഒറ്റപ്പെട്ട സമയത്ത് സ്വന്തം ബിസിനസ് നടത്തി കരിയറിലും മികച്ച തിരിച്ചു വരവ് നടത്തി. അതിനെക്കാൾ എല്ലാം ഉപരി ശരത് കുമാർ എനിക്ക് അച്ഛൻ തന്നെയാണ്. മറ്റൊരാളുടെ കുഞ്ഞിന് സ്വന്തമെന്ന് കരുതി സ്നേഹം നൽകാൻ യഥാർത്ഥ പുരുഷനു മാത്രമേ കഴിയൂ... റയാൻ പറയുന്നു. 

ഞാൻ അദ്ദേഹത്തിന്റെ മകളല്ലെന്ന് ഒരിക്കൽ പോലും അദ്ദേഹം തോന്നിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാൻ ഭാരമായിരുന്നില്ല. അദ്ദേഹത്തിന് ഞാൻ ഒരു ബോണസ് തന്നെയായിരുന്നു. ഡിഎൻഎയിലോ രകത്ബന്ധത്തിലോ അല്ല സ്നേഹമുണ്ടോയെന്നതാണ് പ്രസക്തി– റയാൻ പറയുന്നു. എന്റെ അച്ഛൻ സൂപ്പർ തന്നെയാണ് അദ്ദേഹത്തിന് ഊർജസ്വലയായ ഭാര്യയെ ലഭിച്ചു. നാലുമക്കളും പേരമക്കളുമായി അദ്ദേഹം സുഖജീവിതം നയിക്കുന്നു– റയാൻ കുറിച്ചു.

ആദ്യ ഭാര്യ ഛായയുമായുളള വിവാഹമോചനത്തിനു ശേഷമാണ് ശരത്കുമാർ രാധികയെ വിവാഹം കഴിച്ചത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു അത്. മുൻ വിവാഹബന്ധത്തിലെ രണ്ടു മക്കളിൽ ഒരാളാണ് റയാൻ.

MORE IN ENTERTAINMENT
SHOW MORE