മമ്മൂട്ടിയുടെ യാത്രയ്ക്ക് ദേശാന്തര വരവേല്‍പ്പ്; മെയ്ക്കിങ് വിഡിയോ

yatra-making-video
SHARE

26 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച ചിത്രമാണ് യാത്ര. വിവിധ ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ അവസരത്തിൽ യാത്രയുടെ മെയ്ക്കിംഗ് വിഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.  ആന്ധ്ര മുൻ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. മഹിരാഘവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വൈഎസ്ആറിന്റെ കഥ പറയുന്ന ചിത്രത്തോടൊപ്പം തന്നെയാണ് എൻ ടി രാമറാവു എന്ന സിനിമയും ഇറങ്ങിയത്. ആരാധകർ ഇതിന്റെ പേരിൽ കലഹിക്കരുതെന്ന് മഹി രാഘവ് അഭ്യർഥിച്ചിരുന്നു. 

യാത്രയുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മമ്മൂട്ടിയുടെ സംഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം ഡബ്ബിങ്ങ് മേക്കിങ്ങ് വിഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. തെലുങ്ക് ഒരുപാട് കഷ്ടപ്പെട്ടാണ് ഡബ്ബ് ചെയ്തതെന്നും അതിനാൽ യാത്രയുടെ തെലുങ്ക് പതിപും കാണണമെന്ന് താരം ആരാധകരോട് അഭ്യർഥിച്ചിരുന്നു. വാക്കിലും നോക്കിലും നടപ്പിലുമെല്ലാം വൈഎസ്ആറിനെ അനുസ്മരിപ്പിക്കുന്നതാണ് മമ്മൂട്ടിയുടെ പ്രകടനം.

MORE IN ENTERTAINMENT
SHOW MORE