ഞാന്‍ തമിഴ് സിനിമ കാണും; ഈ നടന്‍മാര്‍ എന്റേത് കാണാറില്ല: മറുപടി, വിഡിയോ

mammootty-award
SHARE

റിലീസായി ഒരാഴ്ച കഴിഞ്ഞിട്ടും പേരൻപ് ആവേശം അവസാനിക്കുന്നില്ല. തമിഴ്നാട്ടിൽ വലിയ തരംഗമാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. ചെന്നൈയില്‍ നടന്ന വികടന്‍ അവാര്‍ഡ്‌സില്‍ മമ്മൂട്ടിയും സംവിധായകന്‍ റാമും നടി അഞ്ജലിയും പങ്കെടുത്തിരുന്നു. പരിപാടിയുടെ അവതാരകരായി എത്തിയത് മിര്‍ച്ചി ശിവയും സതീഷും ആയിരുന്നു.  പരിപാടിയിൽ അവതാരകൻ മമ്മൂട്ടിയോട് തമിഴ് സിനിമകൾ കാണാറുണ്ടോ, ശ്രദ്ധിക്കാറുണ്ടോ എന്ന് ചോദിച്ചു. അതിന് താരത്തിന്റെ മറുപടി ഇങ്ങനെ:

‘തമിഴ് സിനിമയെ ആരാണ് ശ്രദ്ധിക്കാത്തത്. വെസ്റ്റേണ്‍ ഗാര്‍ഡ്‌സ്, പരിയേരും പെരുമാള്‍, 96, കോലമാവ് കോകില, കാലാ, കബാലി, സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ഞാന്‍ കണ്ടു. ഇവിടെയുള്ള എല്ലാ നടന്മാരുടെയും സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഈ നടന്മാരൊന്നും എന്റെ സിനിമകള്‍ കാണാറില്ല. ഇപ്പോള്‍ പോയി ചോദിച്ചാല്‍ മതി… കണ്ടിട്ടില്ല സര്‍, കേട്ടിട്ടുണ്ട് എന്നായിരിക്കും മറുപടി. സാരമില്ല…"- കയ്യടികള്‍ക്കിടെ മമ്മൂട്ടി പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച തമിഴ് ചിത്രങ്ങള്‍ കാണാറുണ്ടോ എന്ന ചോദ്യത്തിന് കണ്ടിട്ടുണ്ടെന്ന് മമ്മൂട്ടി മറുപടി നല്‍കി. പിന്നാലെ എങ്ങനെയുണ്ട് അഭിനയം എന്ന് ചോദ്യം. ‘തരക്കേടില്ല’ എന്ന ഒഴുക്കന്‍ മട്ടിലുള്ള ഉത്തരം കേട്ടതോടെ സദസ്സില്‍ ചിരി പടര്‍ന്നു.

MORE IN ENTERTAINMENT
SHOW MORE