ആലിയ കരൺ ജോഹറിന്‍റെ കളിപ്പാവ; ആഞ്ഞടിച്ച് കങ്കണ; മാപ്പു പറ‍ഞ്ഞ് ആലിയ; പോര്?

kangana-alia
SHARE

വിവാദങ്ങൾ വിടാതെ പിന്തുടരുന്ന നായികയാണ് കങ്കണ റണാവത്. ഏറ്റവുമൊടുവിൽ മണികർണികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ നടി ആലിയ ഭട്ടിനെതിരെ കടുത്ത വിമർശനങ്ങളുമായി താരം രംഗത്ത്. ആലിയ കരൺ ജോഹറിന്‍റെ കയ്യിലെ കളിപ്പാവയാണെന്നാണ് കങ്കണയുടെ വിമര്‍ശനം. 

റാസി സിനിമയുടെ ട്രെയിലർ താൻ ആലിയക്ക് അയച്ചുകൊടുത്തു. എന്നാൽ ചിത്രത്തെ പ്രമോട്ട് ചെയ്യാൻ ആലിയ ഒന്നും ചെയ്തില്ലെന്നും കങ്കണ വിമർശിക്കുന്നു. മണികർണിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലെല്ലാം ആലിയ മൗനം പാലിച്ചു. തന്‍റെ സിനിമക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നും കങ്കണ കുറ്റപ്പെടുത്തി. 

എന്നാൽ മണികർണികയുമായി ബന്ധപ്പെട്ട വിവാദങ്ങൾ താന്‍ അറിഞ്ഞിരുന്നില്ലെന്നും ഷൂട്ടിങ്ങ് തിരക്കിലായിരുന്നുവെന്നുമാണ് ആലിയയുടെ പ്രതികരണം. കങ്കണയെ ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും താരം പറ‍‍ഞ്ഞു. 

എന്നാൽ ഇതുകൊണ്ടും കങ്കണ വാക്പോര് നിർത്താൻ തയ്യാറായില്ല.  മണികർണികയെ ചുറ്റിപ്പറ്റി നടക്കുന്നത് താനുമായി ബന്ധപ്പെട്ട വിവാദം മാത്രമാണെന്നാണോ ആലിയ കരുതിയിരിക്കുന്നതെന്നും കങ്കണ ചോദിച്ചു. രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു സിനിമയെ സംബന്ധിച്ച് ബോളിവുഡ് മൗനം പാലിക്കുകയാണെന്നും താരം കുറ്റപ്പെടുത്തി.

തന്‍റെ സിനിമയെ ആലിയ ഭയക്കുന്നതെന്തു കൊണ്ടാണ്? സ്ത്രീശാക്തീകരണത്തെയും ദേശീയതയെയും പിന്തുണക്കുന്ന സിനിമക്കൊപ്പം നിൽക്കണമെന്നാണ് ഞാൻ മുന്നോട്ടു വെയ്ക്കുന്ന നിർദേശം. സ്വന്തമായി ശബ്ദമുയർത്താൻ കഴിവിലെങ്കില്‍ ആലിയ നേടിയതൊന്നും വിജയങ്ങളല്ലെന്നും കരൺ ജോഹറിന്‍റെ കയ്യിലെ കളിപ്പാവ മാത്രമാണ് ആലിയയെന്നും കങ്കണ കുറ്റപ്പെടുത്തി.

MORE IN ENTERTAINMENT
SHOW MORE