പ്രിയയുടെ ലിപ്‌‌ലോക്കിനെയും വിടാതെ ട്രോളര്‍മാർ; ഡിസ്‍ലൈക്കിലും യു ട്യൂബ് ട്രെന്‍ഡിങ്

priya-troll
SHARE

ഒറ്റ കണ്ണിറുക്കൽ കൊണ്ട് ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായ താരമാണ് പ്രിയ വാര്യർ. മാണിക്യമലരായ പൂവി എന്ന ഗാനം നെഞ്ചിലേറ്റിയെങ്കിലും പിന്നെ അങ്ങോട്ട് വിമർശനങ്ങളാണ് പ്രിയവാര്യർക്ക് നേരിടേണ്ടി വന്നത്. പ്രശാന്ത് മാമ്പുളളിയുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ പേരിൽ നിരവധി വിമർശനങ്ങളാണ് താരം നേരിട്ടത്. ചിത്രത്തിലെ ട്രെയിലറില്‍ അമിതാഭിനയം കാഴ്ചവച്ചുവെന്ന് ആരോപിച്ച് ട്രോളുകളും അനവധി വിമർശനങ്ങളും താരത്തിനു നേരിടേണ്ടി വന്നു. 

ഏറ്റവും പുതിയതായി പുറത്തു വന്ന അഡാർ ലവ് എന്ന ചിത്രത്തിലെ ടീസറാണ് താരത്തിന് പുതിയതായി വിനയായിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിഡിയോ 13000 പേർ ലൈക്ക് ചെയ്തപ്പോൾ 29000 പേരാണ് ഡിസ്‍ലൈക്ക് ചെയ്തത്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് ഈ വിഡിയോ. 

priya-liplock-troll

ട്രോളൻമാരും പ്രിയ വാര്യർക്കെതിരെ രംഗത്തെത്തി. ഇതാണോ ലിപ്‍ലോക്ക്. ഇങ്ങനെയാണോ ഉമ്മ വയ്ക്കുന്നതെന്ന ചോദ്യത്തോടോപ്പം ഇമ്രാൻ ഹാഷ്മി മുതൽ ടൊവിനോ വരെയുളളവരെ കൂട്ട് പിടിച്ച് രസകരമായി ട്രോളുകൾ നിറഞ്ഞു. വഴിയേ പോയ പെണ്ണിനെ ഉമ്മ വച്ചവനല്ല റോഷനെന്നും താരസുന്ദരി പ്രിയ കൂട്ടുസിനെയാണ് ഉമ്മവച്ചതെന്നും ട്രോളൻമാർ പറയുന്നു. 

MORE IN ENTERTAINMENT
SHOW MORE