സ്ത്രീകളെ അപഹസിച്ച് ട്രോൾ; സൂപ്പർ താരങ്ങൾ നിയന്ത്രിക്കണം; രോഷത്തോടെ രഞ്ജിനി

ranjini-troll-new
SHARE

സ്ത്രീകളെ അപഹസിച്ചുകൊണ്ടുള്ള ട്രോളുകളിൽ നിന്ന് ആരാധകരെ പിന്തിരിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം സൂപ്പർ താരങ്ങൾക്കാണെന്ന് നടി രഞ്ജിനി. ട്രോളുകൾ ആസ്വദിക്കുന്നയാളാണ് താൻ. പക്ഷേ സ്ത്രീകളെ മാത്രം പരിസഹിച്ചുകൊണ്ടുള്ളവ അവഗണിക്കാനാകില്ലെന്നും രഞ്ജിനി ഫെയ്സ്ബുക്കിൽ കുറിച്ചു. 

ചിത്രം എന്ന സിനിമയിൽ നിന്നും മോഹൻലാലിന്റെയും രഞ്ജിനിയുടെയും ചിത്രങ്ങൾ ചേർത്തുവെച്ച ട്രോൾ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കുറിപ്പിനൊപ്പം ഈ ട്രോൾ കൂടി ചേർത്താണ് രഞ്ജിനിയുടെ വിമർശനം. 

ട്രോളിന് മറുട്രോളും രഞ്ജിനി കുറിപ്പിൽ ചേർത്തിട്ടുണ്ട്. സിനിമക്ക് പുറത്തുള്ള മോഹൻലാലിന്റെ ഒരു ചിത്രവും ചേർത്ത ട്രോൾ തയ്യാറാക്കാൻ സഹായിച്ചത് ഭർത്താവാണെന്നും രഞ്ജിനി പറയുന്നു.

MORE IN ENTERTAINMENT
SHOW MORE