ഡാൻസ് കളിക്കാനറിയില്ല; നാണമാണ്; തുറന്നുപറഞ്ഞ് മമ്മൂട്ടി; വിഡിയോ

mammootty-thanthi
SHARE

അഭിനേതാവെന്ന നിലയില്‍ താൻ സ്വാർഥനാണെന്ന് തുറന്നുപറഞ്ഞ് മമ്മൂട്ടി. ഇനിയും അഭിനയിച്ചുകൊണ്ടേയിരിക്കണം എന്നാണ് ആഗ്രഹമെന്നും അതുകൊണ്ടാണ് സിനിമ വിടാത്തതെന്നും മമ്മൂട്ടി തമിഴിൽ തന്തി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

''എല്ലാ സിനിമകളും എല്ലാ കഥാപാത്രങ്ങളും ഞാൻ തന്നെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അഭിനേതാവെന്ന നിലയിൽ സ്വാർഥനാണ്. അതുകൊണ്ടുതന്നെയാണ് സിനിമ എന്നിൽ നിന്നും വിട്ടുപോകാത്തതും ഞാൻ സിനിമയില്‍ നിന്ന് വിട്ടുപോകാത്തതും''-മമ്മൂട്ടി പറ‍ഞ്ഞു.

ഡാൻസ് ചെയ്യാനറിയില്ല എന്ന വിമർശനത്തോടുള്ള പ്രതികരണം ഇങ്ങനെ:''ഡാൻസ് ചെയ്യാൻ ചെറിയ നാണമുണ്ട്. അതുകൊണ്ടാണ് കളിക്കാത്തത്. കാണുമ്പോൾ അത് എളുപ്പമാണെന്ന് തോന്നും. പക്ഷേ അവിടെച്ചെന്ന് നിൽക്കുമ്പോൾ ചെയ്യാൻ കഴിയില്ല. ദളപതി സിനിമയിലൊക്കെ കഷ്ടപ്പെട്ടാണ് ഡാൻസ് ചെയ്തത്. ഡാൻസ് ചെയ്യുമ്പോൾ റിയലിസ്റ്റിക് ആകില്ലെന്ന് പറയുന്നത്  ഒഴിയാനുള്ള ന്യായമാണ്. സത്യത്തിൽ തനിക്ക് കളിക്കാൻ അറിയില്ല എന്നതും നാണമാണ് എന്നതുമാണ് കാരണം''-മമ്മൂട്ടി പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE