ശതകോടികൾ പൊടിച്ച് ആകാശ് അംബാനിയുടെ ബാച്ച്ലർ പാർട്ടി; ഒപ്പം പറന്ന് താരനിര

akash-ambani-shloka-mehta
SHARE

റിലയൻസ്  ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരമലും തമ്മിലുളള ആഡംബ വിവാഹത്തിനു ശേഷം അംബാനി കുടുംബത്തിൽ നിന്ന് മറ്റൊരു ആഘോഷരാവിന് വേദിയൊരുങ്ങുന്നു.  ആകാശ് അംബാനിയുടെയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ  മകളാണ് ശ്ലോക മേത്തയും തമ്മിലുളള വിവാഹം ഉടൻ തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും തമ്മിലുളള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. 

ഇതിന് മുന്നോടിയായുളള ബാച്ചലർ പാർട്ടി വൻ ആഘോഷമാക്കി മാറ്റാനുളള തയ്യാറെടുപ്പിലാണ് അംബാനി കുടുംബം. ഈ വര്‍ഷം നടക്കാനിരിക്കുന്ന ആഢംബര കല്ല്യാണത്തിന് മുമ്പ് ബാച്ച്‌ലര്‍ പാര്‍ട്ടി ആഘോഷിക്കാനായി ആകാശ് സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പറക്കും. ഫെബ്രുവരി 23-25 വരെയാണ് ആഘോഷം ഒരുക്കിയിരിക്കുന്നത്.ആകാശിന്റെ ഉറ്റ ചങ്ങാതിമാരായ രണ്‍ബീര്‍ കപൂറും കരണ്‍ജോഹറും ബാച്ച്‌ലര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ പോകുന്നുണ്ട്. രണ്ട് വിമാനത്തിലായി ഏകദേശം 500-ഓളം അതിഥികള്‍ ആകാശിനൊപ്പം സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോകുന്നുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആകാശും ശ്ലോകയും സ്കൂൾ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. എത്ര തിരക്കുകൾക്കിടയിലും പ്രണയം സൂക്ഷിക്കാൻ സമയം കണ്ടെത്തിയിരുന്നുവെന്നു. അടുത്ത സുഹൃത്തിനെ തന്നെ ജീവിതപങ്കാളിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ശ്ലോക പറയുന്നു. 

ശ്ലോക തനിക്ക് ഏറെ സ്പെഷ്യലാണെന്നും ഹൃദയവിശാലതയുള്ളയാളാണെന്ന് ആകാശും നൂറുനാവോടെ പറയുന്നു. മുകേഷ് അംബാനി, നിതാ അംബാനി അമ്മ കോകിലാബെന്‍ എന്നിവരെക്കൂടാതെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി അമ്പതോളം പേരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.  ഇത്രയേറെ പിന്തുണ നൽകുന്ന കുടുംബങ്ങളും ഭാഗ്യമാണെന്നും ശ്ലോകയുടെ വാക്കുകൾ. 

 റസൽ മേത്തയുടെയും  മോണയുടെയും മൂന്നു മക്കളിൽ ഇളയവളാണു ശ്ലോക. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്. റിലയൻസ് ജിയോയുടെ ചുമതലയാണ് 26 വയസുകാരൻ ആകാശിന്. 

MORE IN ENTERTAINMENT
SHOW MORE