ദുല്‍ഖറിന്റെ അഭിനയം എങ്ങനുണ്ട്? കുഴപ്പമില്ലെന്ന് മമ്മൂട്ടി; ചിരി; വിഡിയോ

mammootty-dulquer-05
SHARE

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലും ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ അഭിനയത്തെക്കുറിച്ച് മമ്മൂട്ടിയുടെ അഭിപ്രായം എന്തായിരിക്കും? അടുത്തിടെ തമിഴ്നാട്ടില്‍ നടന്ന വികടന്‍ സിനിമാ അവാര്‍ഡ് ദാനച്ചടങ്ങില്‍ അവതാരകര്‍ ഇതേ ചോദ്യം മമ്മൂട്ടിയോട് ചോദിച്ചു. സരസമായി സ്വതസിദ്ധമായ ശൈലിയില്‍ മമ്മൂട്ടി മറുപടിയും പറഞ്ഞു. 

'ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച തമിഴ് ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ' എന്നായിരുന്നു ആദ്യ ചോദ്യം. കണ്ടിട്ടുണ്ട് എന്ന് മമ്മൂട്ടിയുടെ മറുപടി. പിന്നാലെ എങ്ങനെയുണ്ട് അഭിനയം എന്ന് ചോദ്യം. 'കുഴപ്പമില്ല' എന്ന ഒഴുക്കന്‍ മട്ടിലുള്ള ഉത്തരം കേട്ടതോടെ സദസ്സില്‍ ചിരി പടര്‍ന്നു. 

പിന്നാലെ നിങ്ങള്‍ക്ക് ദുല്‍ഖറിനെ ഇഷ്ടമാണോ എന്ന് തിരിച്ച് മമ്മൂട്ടി ചോദിച്ചു. ദുല്‍ഖറിനെ വലിയ ഇഷ്ടമാണെന്ന് അവതാരകന്റെ മറുപടി. പിന്നാലെ അടുത്ത ചോദ്യം; 'ദുല്‍ഖറിനാണോ, സാറിനാണോ സ്ത്രീ ആരാധകര്‍ കൂടുതലുള്ളത്?' മറുപടി: അത് ദുല്‍ഖറിനോട് തന്നെ ചോദിക്കണം. തുടര്‍ന്ന് വേദിയില്‍ നിന്ന അഞ്ജലിയോട് ആരുടെ ആരാധികയാണെന്ന് ചോദിച്ചു. 'മമ്മൂട്ടിയുടെ' എന്ന് അഞ്ജലി മറുപടി നല്‍കി. 

'അപ്പോള്‍ ദുല്‍ഖറിനെ ഇഷ്ടമല്ലേ' എന്നായി അവതാരകന്‍‍. സാറിനെ ഇഷ്ടമുള്ളതുകൊണ്ട് ദുല്‍ഖറിനെയും ഇഷ്ടമാണെന്ന് അഞ്ജലി പറഞ്ഞു. ‌

വിഡിയോ കാണാം: 

MORE IN ENTERTAINMENT
SHOW MORE