ടൊവീനോക്കു മാത്രമല്ല; പൃഥ്വിക്കും ഉണ്ട് 'കുഞ്ചാക്കോ ബോബനല്ലേ' മൊമന്റ്; ചിരി; വിഡിയോ

prthviraj-9
SHARE

സിനിമയിൽ മാത്രമല്ല,  'കുഞ്ചാക്കോ ബോബനല്ലേ' മൊമന്റുകൾ. ജീവിതത്തിലും അത്തരത്തിൽ സംഭവിച്ച കാര്യം നടൻ ടൊവീനോ മുൻപ് വെളിപ്പെടുത്തിയിരുന്നു. ടൊവീനോയുടെ അടുത്തേക്ക് ഉണ്ണിമുകുന്ദാ എന്ന് വിളിച്ച് ഓടിയെത്തിയ ഒരു ആരാധികയുടെ കഥയായിരുന്നു അത്. സമാനമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജും. 

'9' സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു സഭവം. പൃഥ്വിയുടെ അടുത്തെത്തിയ ആൾ ഹീറോ എപ്പോൾ വരും എന്ന് ചോദിച്ച് ഒരാൾ എത്തിയ കഥയാണ് താരം വിഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

ഹിമാലയത്തിലായിരുന്നു ചിത്രീകരണം. അർമാൻ എന്നൊരു ഹോട്ടലിലായിരുന്നു അന്ന് ഷൂട്ടിങ്ങ്. അണിയറപ്രവർ‌ത്തകർക്കൊപ്പം പൃഥ്വിയും ഷൂട്ടിങ്ങിനെത്തി. പെട്ടെന്ന് ഒരാൾ ഓടിയെത്തി പൃഥ്വിരാജിനോട് ഒരു ചോദ്യം: ''ഹീറോ എപ്പോൾ വരും?''.

തന്നെ മനസിലായിട്ടാണ് അയാൾ ഓടിവന്നതെന്നാണ് കരുതിയതെന്നും ഇതു കേട്ടതോടെ ഹീറോ ഉടൻ വരും, താൻ‌ സ്വീകരിച്ചോളാം എന്നു പറഞ്ഞ് കീയും വാങ്ങി റൂമിലേക്കു പോയെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE