ജോസഫിലെ പാട്ടിന് ചുവടുകളുമായി ആഫ്രിക്കന്‍ കുടുംബം: അമ്പരപ്പ്: വിഡ‍ിയോ

joseph-photo
SHARE

ഇപ്പോഴും തീയറ്ററുകൾ നിറഞ്ഞോടുകയാണ് ജോജു ജോർജ് നായകനായി എത്തിയ ജോസഫ്. ചിത്രത്തോടൊപ്പം പാട്ടുകളും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. മലയാളികൾ സ്വീകരിച്ച ജോസഫിന് ആഫ്രിക്കയിലും ആരാധകരുണ്ട്. സംഗീതത്തിന് ഭാഷയില്ലെന്ന് പറയുന്നത് അന്വർഥമാക്കുകയാണ് ഈ വിഡിയോ.

‘പാടവരമ്പിലൂടെ..’ എന്ന ഗാനത്തിനാണ് നൃത്തച്ചുവടുകളുമായി ഒരു ആഫ്രിക്കൻ കുടുംബം എത്തിയത് സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുകയാണ്. അച്ഛനും അമ്മയും മകനും ചേർന്നാണ് ഈ ഗാനത്തിന് മനോഹരമായി നൃത്തച്ചുവട്‌ വെക്കുന്നത്. പാട്ടിന്റെ താളത്തിനൊപ്പിച്ചുള്ള ഇവരുടെ ചുവടുവെയ്പ്പുകൾ കണ്ടാൽ ഭാഷ അറിയാത്തവരാണെന്ന് പറയില്ല. ജോജു തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. എം.പത്മകുമാർ സംവിധാനം ചെയ്ത ചിത്രം 100-ാം ദിനത്തിലേക്ക് അടുക്കുകയാണ്. 

MORE IN ENTERTAINMENT
SHOW MORE