സ്റ്റേജില്‍ തെസ്നിക്ക് പിണഞ്ഞ അമളി; ഉടനടി ഇട്ട ഐഡിയ; വിഡ‍ിയോ

thesny-khan2
SHARE

സ്റ്റേജിൽ അബദ്ധം പിണഞ്ഞ കാര്യം പറഞ്ഞ് നടി തെസ്നിഖാൻ. മഴവിൽ മനോരമയുടെ നക്ഷത്രത്തിളക്കം എന്ന പരിപാടിയിലാണ് തെസ്നി മനസുതുറന്നത്. വിനോദ് കോവൂരും തെന്സീ ഖാനുമായിരുന്നു നക്ഷത്രത്തിളക്കത്തിലെ അതിഥികൾ. പണ്ട് ഉണ്ടായ ഒരു അനുഭവമാണ് തെസ്നി പറഞ്ഞത്. നാടകം ചെയ്ത് തനിക്ക് പരിചയമില്ലായിരുന്നു. എന്നോടു പറഞ്ഞതിനു മുമ്പ് തന്നെ ഞാൻ സ്റ്റേജിലേക്ക് വിളക്കുമായെത്തി. അവർ മ്യൂസിക്കിടുമ്പോൾ ദീപം ദീപം എന്നുചൊല്ലി വിളക്കുമായി വരാനാണ് പറഞ്ഞിരുന്നത്. 

ഞാൻ നേരത്തെ തന്നെ സ്റ്റേജിലെത്തി. സ്റ്റേജിലേക്ക് രണ്ടടി വച്ചപ്പോൾ തന്നെ അബദ്ധം പറ്റിയെന്ന് എനിക്ക് മനസിലായി. എന്നെ കണ്ടതോടെ മറ്റ് അഭിനേതാക്കൾ ഞെട്ടി. ഇതോടെ രണ്ടടിപിന്നിലേക്ക് പോയി വിളക്കുകൊണ്ട് അവിടെയൊക്കെ ഉഴിയുന്നതായി കാണിച്ചു. അപ്പോഴേക്കും കൂടെയുള്ളവർ മ്യൂസിക്കിട്ടു. ഞാൻ ദീപം ദീപം എന്നുപറഞ്ഞ് സ്റ്റേജിന്റെ മുന്നിലേക്ക് എത്തുകയും ചെയ്തു. 

അപ്പോൾ അങ്ങനെയൊരു ബുദ്ധി തോന്നിയില്ലായിരുന്നുവെങ്കിൽ നാടകം കുളമായേനേ എന്നും തെസ്നി പറയുന്നു. ഇത് ഒരു കഴിവാണെന്നും സ്റ്റേജ് ഇംപ്രൊവൈസേഷനെന്നും പറഞ്ഞ് വിനോദ് കോവൂർ തെസ്നിയെ തുണച്ചു. ഒപ്പം മിണ്ടണ്ട മിണ്ടണ്ട എന്ന പാട്ടും നക്ഷത്രത്തിളക്കത്തിലെ പ്രേക്ഷകർക്കായി വിനോദ് പാടി. വിഡിയോ കാണാം

MORE IN ENTERTAINMENT
SHOW MORE