കെട്ടിപ്പിടിക്കട്ടെയന്ന് ചോദിച്ചു; ‘ലവ് യൂ ഡാ’യെന്ന് വിജയ് സേതുപതി: ആശ്ലേഷം, കുറിപ്പ്

joseph-post
SHARE

ആരാധകർ ഒരു പൂവ് ചോദിച്ചാൽ പൂക്കാലം നൽകാനും മടിയില്ലാത്ത താരമാണ് വിജയ് സേതുപതി. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ മക്കൾ സെൽവൻ എന്ന് വിളിക്കുന്നതും. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി വിജയ് സേതുപതി ആലപ്പുഴയിൽ എത്തിയെന്ന് അറിഞ്ഞതോടെ ആരാധകരുടെ ഒഴുക്കാണ്. താരത്തെ കാണാനെത്തിയ ജോസഫ് എന്ന ചെറുപ്പക്കാരന്റെ കുറിപ്പ് എന്തുകൊണ്ടാണ് അദ്ദേഹത്തെ മക്കൾ സെൽവൻ എന്ന് വിളിക്കുന്നതെന്ന് വ്യക്തമാക്കുന്നു. ജോസഫിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:

വിജയ് സേതുപതി ആലപ്പുഴയിൽ വന്നിട്ടുണ്ടെന്നറിഞ്ഞു കാണാൻ ചെന്നപ്പൊ ഷൂട്ടിംഗ് നടക്കുന്ന പ്രമുഖ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ അഹങ്കാരം. ഒത്തിരിനേരം കെഞ്ചി. കയറ്റിവിടില്ലെന്നു തറപ്പിച്ചു പറഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. കിട്ടിയ ഗ്യാപ്പിൽ ഓടിക്കേറി. അവിടെ ചെന്നപ്പോൾ ബൗൺസർ അണ്ണാച്ചിമാരുടെ ഷോ. ഷൂട്ടിംഗ് തീരുമ്പോൾ കാണാമെന്നായി.അങ്ങനെ ഞങ്ങൾ ക്ഷമയോടെ ക്യു നിന്നു. അപ്പോഴാണ് വീണ്ടും രണ്ടുപേർ വന്ന് ഇന്നിനി കാണാൻ പറ്റില്ല എന്ന് പറഞ്ഞത്. പക്ഷേ പിന്മാറാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു. ഓരോ നിമിഷം കഴിയുംതോറും തിരക്ക് കൂടി വന്നു. പെട്ടന്നാണ് ആ ശബ്ദം കേട്ടത്...ഞങ്ങളെ തടഞ്ഞ ബൗൺസർമാരോട് പിന്മാറാൻ ആംഗ്യം കാണിച്ചുകൊണ്ട് അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നു. ഒരു ഫോട്ടോയ്ക്ക് വേണ്ടി തിരക്കുകൂട്ടിയ ഞങ്ങളോട് അദ്ദേഹം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു...

"ഡേയ് ഡേയ് ഇറ് ടാ....ദോ വറേൻ.."

സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള ആ രൂപത്തെ തൊട്ടടുത്തു കണ്ടപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല..

കൂടെനിന്ന് ഫോട്ടോയെടുത്ത എല്ലാരും അദ്ദേഹത്തെ കെട്ടിപ്പിടിച്ചു, ഉമ്മവെച്ചു. ഞാനുൾപ്പെടെ. അദ്ദേഹം തിരിച്ചും. ആ മുഖത്തു പക്ഷേ ഒരു പരാതിയും ഉണ്ടായിരുന്നില്ല. സംതൃപ്തിയോടെ അല്ലാതെ ഒരു ആരാധകൻ പോലും അവിടെ നിന്ന് മടങ്ങിയില്ല. ഒരു നടനും താരവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും...ഞാൻ കണ്ടത് കേവലം ഒരു നടനെയല്ല...ഒരു താരത്തെയാണ് എന്ന്.

"Can I hug?"എന്ന് ചോദിച്ച എന്നോട് "Love you daa" എന്ന് പറഞ്ഞാണ് അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചത്. ആ നിമിഷം ഞാൻ മറക്കില്ല ഒരിക്കലും...സേതുപതി അണ്ണാ....നിങ്ങൾ വെറും മക്കൾ സെൽവൻ അല്ല...

Athukkum 100 times mele....

MORE IN ENTERTAINMENT
SHOW MORE