റിലീസിന് ഒരാഴ്ച; തമിഴ്നാട്ടിൽ 10 ഫാൻസ്‌ ഷോ ഉറപ്പായി; പേരന്‍പിന് മാസ് വരവേല്‍പ്പ്

peranpu-final
SHARE

മറ്റൊരു അന്യഭാഷാ നടനും ലഭിക്കാത്ത സ്വീകരണ നടുവില്‍ തമിഴ്നാട്ടില്‍ മമ്മൂട്ടിയും പേരന്‍പും. ചെന്നൈയിലും മധുരയിലും കോയമ്പത്തൂരും ഉൾപ്പടെ പത്തോളം സ്ഥലങ്ങളിൽ ഇപ്പോൾ തന്നെ ഫാൻസ്‌ ഷോകൾ   ഉറപ്പായതായി മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനലിന്റെ തമിഴ്നാട് ഘടകം അറിയിച്ചു. പ്രവർത്തകർ നിരവധി പദ്ധതികളാണ് റിലീസിന് പ്ലാൻ ചെയ്തിരിക്കുന്നത്. ഒരു മാസ്സ് സിനിമ അല്ലാതിരുന്നിട്ടും പേരൻപിന് മുന്നോടിയായി തമിഴ്നാട്ടിൽ ഫാൻസ്‌ പ്രവർത്തകർ ഇത്രയും സജീവമായി രംഗത്ത് വന്നത് തമിഴ് സിനിമ ലോകവും ഏറെ കൗതുകത്തോടെ ആണ് കാണുന്നത്.

ഫാൻസ്‌ ഷോകൾക്കായി നിരവധി സെന്ററുകളിൽ നിന്നും പ്രവർത്തകർ ബന്ധപ്പെടുന്നുണ്ടന്നും വിതരണക്കാരുമായി ആലോചിച്ചു വേണ്ട നടപടി കൈക്കൊള്ളുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ബാലു മോഹൻ പറഞ്ഞു. സിനിമയുടെ പ്രദർശനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻപ്  നടന്നിട്ടുള്ളതിനാൽ രാത്രിയിൽ നടത്താറുള്ള ഫാൻസ്‌ ഷോ ഒഴിവാക്കും. സിനിമയുടെ പ്രാധാന്യം സാധാരണക്കാരിലും എത്തിക്കുന്നതിലാണ് രസികർ മൻട്രം ഊന്നൽ കൊടുത്തിരിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE