ഞാൻ അലസൻ; ബിബിഎ പാസായത് 18 സപ്ലി എഴുതി; ആസിഫ്: വിഡിയോ

asif4
SHARE

സിനിമകളിൽ അലസനായി തന്നെ കാണിക്കുന്നതുപോലെയാണ് യഥാർഥ ജീവിതത്തിലുമെന്ന് നടൻ ആസിഫ് അലി. ബിബിഎയാണ് പഠിച്ചത്. മുന്ന് വർഷത്തെകോഴ്സാണ്, ആറ് സെമസ്റ്റർ. പക്ഷെ അഞ്ച് വർഷം കൊണ്ട് 18 സപ്ലികളെഴുതായാണ് കോഴ്സ് പാസായത്. വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിൽ മനോരമ ഒാൺലൈനോടു സംസാരിക്കുകയായിരുന്നു ആസിഫ് അലി. 

സൺഡേ ഹോളിഡേ തിയറ്ററുകളിൽ എത്തിയപ്പോൾ  ഫുൾ ഫാമിലിയാണ് അവിടെ കാണാൻ കഴിഞ്ഞത്. ജിസ്സിന്റെ ഏറ്റവും വലിയ പ്രത്യേക എന്താണെന്നു വച്ചാൽ ഫൈനൽ എഡിറ്റ് കഴിഞ്ഞ് അദ്ദേഹം ഒറ്റയ്ക്ക് ഇരുന്ന് സിനിമ കാണും. എന്നിട്ട് ഏതെങ്കിലും ഒരു പോയിന്റിൽ ബോറടി ഫീൽ ചെയ്താൽ ഒരു ദാക്ഷണ്യവുമില്ലാതെ ആ ഭാഗം കട്ട് ചെയ്ത് കളയും. ഒരുപാട് പൈസ കൊടുത്ത്  ലൊക്കേഷനിൽ പോയി ഷൂട്ട് ചെയ്തതാണെന്നോ എന്നൊന്നും അദ്ദേഹം നോക്കില്ല. ഒരു ദാക്ഷിണ്യവും ഇല്ലാതെ കട്ട് ചെയ്തു കളയും.

asif-iswrya

ഇതുവരെ അഭിനയിച്ച സിനിമകളിൽ ഏറ്റവും അടുപ്പവും ഞാനുമായി സാമ്യത തോന്നിയതും പൗർണമി എന്ന  കഥാപാത്രത്തിനോടാണെന്ന് ഐശ്വര്യ പറയുന്നു. പരാജയമാണെങ്കിലും വിജയമാണെങ്കിലും ആത്മവിശ്വാസത്തോടെ തിരിച്ചുവരും എന്നതാണ് പൗർണമിയുടെ രീതി. ഒന്നും അറിയില്ലെങ്കിലും അറിയാമെങ്കിലും ആത്മവിശ്വാസം നമ്മളിൽ വരും എന്ന വിശ്വാസം ഉണ്ട്. ആദ്യ സിനിമയിലെ അഭിനയത്തേക്കാൾ പിന്നീട് വന്ന പടങ്ങളിൽ മെച്ചപ്പെടുത്താൻ പറ്റിയത് ഇങ്ങനെയുള്ള സിനിമയിൽ അഭിനയിക്കുമ്പോഴാണെന്നും ഐശ്വര്യ പറയുന്നു. സിനിമയിലെപ്പോലൊരു പെണ്ണുകാണൽ ജീവിതത്തിലുണ്ടാകുമോ എന്ന് അറിയില്ലെന്നും ഐശ്വര്യ പറയുന്നു. വിഡിയോ കാണാം

MORE IN ENTERTAINMENT
SHOW MORE