എന്റെ വലിയ കട്ടൗട്ട് വയ്ക്കണം; പാലൊഴുക്കണം: വെല്ലുവിളിച്ച്, ഞെട്ടിച്ച് ചിമ്പു: വിഡിയോ

chimbu
SHARE

എന്നും വിവാദങ്ങൾക്കൊപ്പമാണ് തമിഴ് നടൻ ചിമ്പുവിന്റെ പേര് കേൾക്കുന്നത്. നിർമാതാക്കളുമായി തർക്കം, സംവിധായകനുമായി അടിപിടി, ലൊക്കേഷനിൽ വൈകി എത്തുക തുടങ്ങി നിരവധി പരാതികളാണ് ചിമ്പുവിന്റെ പേരിലുള്ളത്. അതിനാൽ താരത്തെ ആരാധകർ കൈവിട്ടുവെന്നാണ് ഒരുപക്ഷത്തിന്റെ അഭിപ്രായം. ഈ അടുത്ത് തന്റെ ചിത്രം റിലീസ് ചെയ്യുന്ന ദിനത്തിൽ പാലഭിഷേകവും കട്ടൗട്ടുകളും വേണ്ട, പകരം ആ തുകയ്ക്ക് മാതാപിതാക്കൾക്ക് വസ്ത്രം വാങ്ങി നൽകണമെന്ന് പറഞ്ഞ് താരം ഒരു വിഡിയോ ഇട്ടിരുന്നു. എന്നാൽ ഈ വിഡിയോയ്ക്കും ട്രോളുകളായിരുന്നു. ഇതൊക്കെ ചിമ്പുവിന്റെ അടവാണെന്നും, അരാധകരില്ലാത്തതിനാൽ മാനം രക്ഷിക്കാൻ ചിമ്പു പറയുനന്നതാണെന്നുമാണ് ട്രോൾ ഇറങ്ങിയത്.

ഇതിനെതിരെ പുതിയ വിഡിയോയുമായി എത്തിയിരിക്കുകയാണ് ചിമ്പു. ചിമ്പുവിന്റെ വാക്കുകൾ ഇങ്ങനെ:

എന്റെ പഴയ വിഡിയോയെ നിരവധിപ്പേർ വിമർശിച്ചിരുന്നു. എനിക്ക് ആരാധകരില്ലാത്തതുകൊണ്ടാണ് പുതിയ സെന്റിമെന്റ്സുമായി ഇറങ്ങിയിരിക്കുന്നതെന്ന് ചിലർ പറയുന്നു. എന്നാൽ ഞാൻ ഇപ്പോൾ പറയുന്നു, ‘ വന്താ റാജാവാ താന്‍ വരുവേന്‍’ എന്ന എന്റെ ചിത്രത്തിന് ഇതുവരെ വയ്ക്കാത്ത അത്ര കട്ടൗട്ട്, ബാനര്‍ തുടങ്ങിയവ വയ്ക്കണം. പാക്കറ്റില്‍ അല്ല, അണ്ടാവ് നിറയെ പാല്‍ കട്ടൗട്ടില്‍ ഒഴിക്കണം. വേറെ ലെവല്‍ ആഘോഷമായിരിക്കണം. എനിക്ക് അധികം ആരാധകരില്ല എന്ന് അല്ലേ പറയുന്നത്– ചിമ്പു വിഡിയോയിൽ പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE