ശതം സമർപ്പയാമി; 100 ചോദിച്ചപ്പോൾ 51,000 നൽകി സന്തോഷ് പണ്ഡിറ്റ്

santhosh-pandit-challenge
SHARE

ശബരിമല കർമസമിതിയുടെ 'ശതം സമർപ്പയാമി' ചലഞ്ച് ഏറ്റെടുത്ത് സിനിമാതാരം സന്തോഷ് പണ്ഡിറ്റ്. ശബരിമല വിഷയത്തിൽ പ്രതിഷേധ ഹർത്താലിനിടെ ജയിലിലായ പ്രവർത്തകരെ പുറത്തിറക്കാനാണ് 100 റൂപ ആവശ്യപ്പെട്ടുള്ള ചലഞ്ച്.  ചലഞ്ചിനെതിരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയുള്ള ചല‍ഞ്ചും ഓൺലൈൻ ലോകത്ത് സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് 51,000 രൂപ സംഭാവന നല്‍കിയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. 

വെറും 100 രൂപ മാത്രം ആവശ്യപ്പെട്ടിടത്ത് 51,000 രൂപ നിക്ഷേപിച്ചെന്ന് സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ''Dear facebook family, 

ഞാ൯ ശബരിമല ക൪മ്മ സമിതിയുടെ ചാലഞ്ച് ഏറ്റെടുത്ത് 51,000/- (അമ്പത്തൊന്നായിരം രൂപ മാത്രം ) അവരുടെ അക്കൗണ്ടില് നിക്ഷേപിച്ച വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കുന്നു...അവര് 100രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്...''-സന്തോഷ് പണ്ഡിറ്റ് കുറിച്ചു. 

പോസ്റ്റിനൊപ്പം തുകയടച്ചതിന്റെ രസീതും തന്റെ രണ്ട് ചിത്രങ്ങളും സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ചിട്ടുണ്ട്. 

MORE IN ENTERTAINMENT
SHOW MORE