‘സൽമാൻ’ പാക്കിസ്ഥാനിലെ മാർക്കറ്റിൽ; അമ്പരന്ന് ബോളിവുഡ്; വിഡിയോ

salman-viral-video
SHARE

സൽമാൻഖാൻ മാർക്കറ്റിലോ? ആരുമൊന്ന് അമ്പരന്നുപോകും ഇൗ വിഡിയോ കണ്ടാൽ. ബോളിവുഡിനെ അപ്പാടെ ഞെട്ടിച്ച് വൈറലാവുകയാണ് വിഡിയോ. പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നും പകർത്തിയ വിഡിയോയിലാണ് സൽമാൻഖാനുമായി അതിശയിപ്പിക്കുന്ന രൂപസാദൃശ്യമുള്ള യുവാവിനെ കണ്ടെത്തിയത്. കറാച്ചിയിലെ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ യുവാവ് അറിയാതെയാണ് ഇൗ വിഡിയോ പകർത്തിയിരിക്കുന്നത്.

സൽമാൻ ഖാന്റെ ശരീരഘടനയും ലുക്കുമാണ് വിഡിയോയിലെ വ്യക്തിക്കുള്ളത്. സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലായതോടെ പലരും സൽമാൻ ഖാനെ ടാഗ് ചെയ്താണ് ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

MORE IN ENTERTAINMENT
SHOW MORE