സെറ്റുകളിൽ നിരവധി തവണ പീഡിപ്പിക്കപ്പെട്ടു; അപമാനിച്ചു; വെളിപ്പെടുത്തി കങ്കണ

kangana-ranaut-reveals-22
SHARE

ഷൂട്ടിങ് സെറ്റുകളിൽ നിരവധി തവണ പീഡനത്തിനിരയായിട്ടുണ്ടെന്നും എന്നാൽ അതൊന്നും 'മീ ടു' പരിധിയിൽ വരില്ലെന്നും വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. കരിയറിൽ നിരവധി പേർ അപമാനിച്ചിട്ടുണ്ടെന്നും പേടിപ്പിച്ച് മാറ്റിനിർത്താന്‍ നോക്കിയിട്ടുണ്ടെന്നും കങ്കണ പറയുന്നു. 

''പീഡനങ്ങളെല്ലാം ലൈംഗികമായി മാത്രം സംഭവിക്കുന്ന ഒന്നല്ല. ഈഗോ മൂലമുണ്ടാകുന്ന പ്രശ്നങ്ങളും അപമാനിക്കലുമെല്ലാം ഒരുതരത്തിലുള്ള പീഡനം തന്നെയാണ്. ഞാൻ നേരിട്ടവയൊന്നും മീ ടു വിന്റെ പരിധിയിൽ വരില്ല. പക്ഷേ അവയെല്ലാം പീഡനം തന്നെയാണ്''-കങ്കണ പറഞ്ഞു. 

''ആറ് മണിക്കൂറോളം സെറ്റിൽ കാത്തിരുന്നിട്ടുണ്ട്, ഒരു കാരണവുമില്ലാതെ. തെറ്റായി തിയതികൾ നൽകി, എന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ചില നായകന്മാർ അവസാന നിമിഷം എന്നെ സിനിമയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ഞാൻ അഭിനയിച്ച സിനിമയുടെ പ്രമോഷൻ ചടങ്ങുകൾക്ക് വിളിക്കാതിരിക്കുക, അനുവാദമില്ലാതെ എന്റെ ശബ്ദം മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിക്കുക എന്നിങ്ങനെ നിരവധി തവണ മനപ്പൂർവ്വം അപമാനിക്കപ്പെട്ടിട്ടുണ്ട്''-കങ്കണ പറഞ്ഞു. 

മീ ടു ക്യാംപെയിൻ ശക്തമായതോടെ പല പ്രമുഖ നടന്മാരും പേടിച്ചു. അവർ പേടിക്കണം. ഇത് ഇവിടം കൊണ്ടവസാനിക്കില്ല. കാരണം നമ്മൾ ജീവിക്കുന്നത് ഒരു പുരുഷാധിപത്യ സമൂഹത്തിലാണ്. ക്വീൻ സംവിധായകൻ വികാസ് ബാലിനെതിരെ മീ ടു വെളിപ്പെടുത്തൽ നടത്തിയ യുവതിക്ക് പിന്തുണയറിയിച്ച് കങ്കണ രംഗത്തുവന്നിരുന്നു. 

MORE IN ENTERTAINMENT
SHOW MORE