ദീപക്കിനെ കല്യാണം കഴിച്ചാൽ ഞാൻ വിധവയാകും; വിവാഹത്തിൽ നിന്ന് പിൻമാറി രാഖി സാവന്ത്

rakhi-deepak-kalal
SHARE

നാൽപതാമത്തെ വയസിൽ ബോളിവുഡിന്റെ വിവാദ നായിക രാഖി സാവന്ത് വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത വൻ വാർത്താപ്രാധാന്യം നേടിയ ഒന്നായിരുന്നു. കോമഡി വൾഗർ വിഡിയോകളിലൂടെ ഇന്റർനെറ്റ് സെൻസേഷനായി മാറിയ ദീപക് കലാൽ ആണ് രാഖിയുടെ ഭാവി വരൻ എന്നത് വാർത്തകൾക്ക് എരിവും പുളിയും പകർന്നു. 

കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന സർട്ടിഫിക്കറ്റും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചാണ് രാഖിയും ദീപക്കും വിവാഹം വിവാദമാക്കി മാറ്റിയത്.  വിവാഹത്തിന് മുന്‍പ് തങ്ങള്‍ഇരുവരും ഡോക്ടറെ കണ്ടിരുന്നുവെന്നും തങ്ങള്‍വിര്‍ജിന്‍ആണെന്ന് ഡോക്ടര്‍അറിയിച്ചെന്നും പറഞ്ഞാണ് ദീപക് ഇവ പങ്കുവച്ചിരുന്നത്. ദീപിക പദുക്കോണിനെയും രൺവീർസിംഗിനെയും വെല്ലുവിളിച്ച് രാഖി വിവാഹവാർത്ത് കൊഴുപ്പിക്കുകയും െചയ്തു. പ്രശസ്ത  ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയെ ബുദ്ധിമുട്ടിക്കാൻ തനിക്ക് താത്പര്യമില്ലെന്നും താനും ദീപക്കും നഗ്നരായി വിവാഹം കഴിക്കുമെന്നുമാണ് പ്രഖ്യാപനം. ഫാഷന്‍ഡിസൈനര്‍സബ്യസാചി മുഖര്‍ജിയുടെ ഡിസൈനിൽ അതീവ സുന്ദരിയായി നിൽക്കുന്ന ദീപികയുടെയും രൺവീറിന്റെയും ചിത്രങ്ങൾ ഫോട്ടോഷോപ്പ് ആണെന്നും രാഖി സാവന്ത് ആരോപിച്ചിരുന്നു. പരമാവധി ചെലവുകൾ ചുരുക്കിയാകും തന്റെ വിവാഹമെന്നും രൺവീറിനെയും ദീപികയേയും പോലെ മേനി നടിക്കാൻ തന്നെ കിട്ടില്ലെന്നും രാഖി തുറന്നടിച്ചു.

ഇപ്പോഴിതാ ദീപക് കലാലുമായുളള വിവാഹത്തിൽ നിന്ന് രാഖി പിൻമാറിയതാണ് ഏറ്റവും പുതിയ വാർത്ത.ദീപക്കുമായുളള വിവാഹം മുടങ്ങിയെന്നാണ് രാഖി പറയുന്നത്. ദീപക് ഒരു പുരുഷനല്ല സ്ത്രീയാണെന്നും ദീപക്കിന് ഗുരുതര രോഗമുണ്ടെന്നും രാഖി പറയുന്നു. തന്റെ ആരാധകരുടെ അപേക്ഷ മാനിക്കാതെയാണ് താൻ ദീപക്കിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. എന്നാൽ ഉടൻ തന്നെ ദീപക് ഈ ലോകം വിട്ടുപോകുമെന്നും ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ രാഖി പറഞ്ഞു. 

ദീപക് ഒരു സ്ത്രീയാണ്, രണ്ട് സ്ത്രീകൾ തമ്മിൽ എങ്ങനെ വിവാഹം കഴിക്കും. ദീപക് എന്നോടു പറഞ്ഞു. പ്രിയപ്പെട്ടവളെ നിനക്ക് ഒരു കുഞ്ഞിനെ തരാൻ എനിക്കു സാധിക്കുകയില്ല. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. വളരെയധികം ദുഖത്തോടെയാണ് ഞാൻ സംസാരിക്കുന്നത്. അദ്ദേഹത്തെ വിവാഹം ചെയ്താൽ ഞാൻ ഉടൻ തന്നെ വിധവയായി തീരും. പിന്നെ എങ്ങനെ ഞാൻ സെക്സിയായി വസ്ത്രങ്ങൾ ധരിക്കും അതിനാലാണ് ഇത്തരമൊരു തീരുമാനം– രാഖി പറയുന്നു. 

ഇഷ അംബാനിയുടെ വിവാഹത്തിന് തന്നെ ക്ഷണിച്ചിരുന്നുവെങ്കിലും തനിക്കു പോകാൻ സൗകര്യപ്പെട്ടില്ലെന്നും രാഖി പറയുന്നു. അംബാനിയുടെ മകളുടെ ആയിരം കോടി ചെലവിട്ട വിവാഹത്തിന് എന്റെ സുഹൃത്ത് ആമീർഖാനെ കൊണ്ട് ഭക്ഷണം വിളമ്പിച്ചു. സൽമാനെ കൊണ്ടു നൃത്തം ചെയ്യിപ്പിച്ചു. പ്രിയപ്പെട്ട അമിതാഭിനെ കൊണ്ട് പുരോഹിതന്റെ പണി ചെയ്യിപ്പിച്ചു. അംബാനി ആ പണം കൃഷിക്കാർക്കും പാവപ്പെട്ടവർക്കും നൽകണമായിരുന്നു. ഒരു നൃത്തത്തിന് ഒരു കോടി വാങ്ങുന്നയാളാണ് ഞാൻ. എന്റെ ഡ്യൂപ്പായ ബിയോൺസിനെ കൊണ്ട് വെറും 20 ലക്ഷം നൽകി അവർ നൃത്തം ചെയ്യിച്ചു. എന്റെ ഡ്രസ് പോലും അവർ കോപ്പിയടിച്ചു– രാഖി പറയുന്നു.രാഖിയുടെ വാദങ്ങളെ പരിഹസിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തുന്നത്.

കഴിഞ്ഞ ദിവസം നടുറോഡിൽ ദീപക് കലാലിന് മർദ്ദനമേൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.ഗുസ്തിതാരത്തെ വെല്ലുവിളിച്ച്  റിങ്ങിലെത്തി  രാഖി ഇടിയേറ്റ് ആശുപത്രിയിലായത് വൻ വാർത്തയായിരുന്നു. തന്റെ പീഡന ആരോപണങ്ങൾക്ക് തിരിച്ചടിയായി തനുശ്രീ ദത്ത ഇറക്കിയതാണ് ഗുസ്തിക്കാരിയെന്ന് രാഖി സാവന്ത് ആരോപിച്ചിരുന്നു. തനുശ്രീ ദത്തയുടെ മീടൂ വെളിപ്പെടുത്തലിനെതിരെ സര്‍വ്വരെയും ഞെട്ടിച്ചു നടത്തിയ പ്രസ്താവനകളുടെ പേരിലായിരുന്നു ഏറ്റവും ഒടുവില്‍രാഖി സാവന്ത് വാര്‍ത്തകളില്‍നിറഞ്ഞത്. 

തനുശ്രീ ലെസ്ബിയനാണെന്നായിരുന്നു രാഖിയുടെ വാദം. തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നുവരെ രാഖി തുറന്നടിച്ചിരുന്നു. അവൾ ഉളളിൽ ആൺകുട്ടിയാണ്. തനുശ്രീ മുടിമുറിക്കുമ്പോൾ നിന്നോടുളള അമിത ഇഷ്ടം കൊണ്ടാണ് ഞാൻ മുടിമുറിക്കുന്നതെന്നാണ് പറഞ്ഞത്. സിഗരറ്റിൽ മയക്കുമരുന്ന് കലർത്തിയും മദ്യം കുടിപ്പിച്ചും അവർ എന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്. തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും ലെസ്ബിയൻ ആണെന്നും രാഖി പറഞ്ഞിരുന്നു. തന്റെ സ്തനങ്ങള്‍ദാനം ചെയ്യാന്‍താല്‍പര്യമുണ്ടെന്ന  രാഖി സാവന്തിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ദാനം ചെയ്യാന്‍തന്റെ കയ്യില്‍അതു മാത്രമാണുള്ളതെന്നും അതിനാല്‍സ്തനങ്ങള്‍ദാനം ചെയ്യാന്‍ആഗ്രഹമുണ്ടെന്നും രാഖി പറഞ്ഞിരുന്നു.  

MORE IN ENTERTAINMENT
SHOW MORE