‘പണമുണ്ടെങ്കിൽ ഏത് യാചകനെയും വിലയ്ക്കെടുക്കാം’; നോവിച്ച് കമന്റ്; തിരിച്ചടിച്ച് വിശാലിന്റെ വധു

vishal-anisha-alla-reddy
SHARE

തമിഴിലെ യുവ സൂപ്പർ താരവും നടികർ സംഘം തലവനുമായ വിശാൽ വിവാഹിതനാകുന്നുവെന്ന വാർത്ത അമ്പരപ്പോടെയാണ് തമിഴ് പ്രേക്ഷകരും മാധ്യമങ്ങളും കേട്ടത്. വർഷങ്ങളോളം വിശാലുമായി പ്രണയത്തിലായിരുന്ന വരലക്ഷ്മി ശരത്കുമാറല്ല താരത്തിന്റെ വധുവെന്നതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഹൈദരാബാദ് സ്വദേശിനിയായ അനിഷയെയാണ് 41 കാരനായ താരം വിവാഹം കഴിക്കുന്നുവെന്നായിരുന്നു വാർത്തകൾ. ഒടുവിൽ വിവാഹവാർത്ത സ്ഥിരീകരിച്ച് വിശാൽ തന്നെ രംഗത്തെത്തി. വാർത്തകളിൽ പറയുന്നത് പോലെ ഞങ്ങളുടേത് വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമല്ല. ഞങ്ങൾ ഏറെ നാളായി പ്രണയത്തിലായിരുന്നു. അധികം ആർക്കും ഈ വിവരം അറിയില്ലായിരുന്നു. അനിഷ തന്നെയാണ് വധു.  വിവാഹനിശ്ചയവും വിവാഹവും എന്നു വേണമെന്നതിനെ കുറിച്ചുള്ള തീരുമാനങ്ങളാകുന്നേയുള്ളൂ. ഔദ്യോഗികമായി അടുത്ത ആഴ്ച്ച പ്രഖ്യാപിക്കും.– വിശാല്‍ പറഞ്ഞു.

വിവാഹവാർത്ത സ്ഥിരീകരിച്ചതോടെ വിശാലിനെയും ഭാവി വധുവിനെയും സമൂഹമാധ്യമങ്ങളിൽ കടന്നാക്രമിച്ച് ഒരു വിഭാഗം രംഗത്തെത്തി. വിവാഹവാർത്ത ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ച പോസ്റ്റിലാണ് നടിയെ അസഭ്യം പറഞ്ഞ് കമന്റുകൾ നിരന്നത്. അനീഷ പണം കൊണ്ട് വിശാലിനെ വിലയ്ക്കു വാങ്ങുകയായിരുന്നുവെന്നായിരുന്നു ആരോപണം. പണം ഉണ്ടെങ്കിലും ഏത് യാചകനെയും വിലയ്ക്കു വാങ്ങാം– ഇതായിരുന്നു കമന്റ്. പിന്നാലെ ചുട്ടമറുപടിയുമായി അനീഷ രംഗത്തെത്തി. 

‘പണത്തിനു വേണ്ടിയാണ് വിശാൽ എന്നെ വിവാഹം കഴിക്കുന്നതെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ  അദ്ദേഹം ആരാണെന്നതിനെ കുറിച്ച് നിങ്ങൾക്ക് യാതൊരു ധാരണയും ഇല്ല. ചിലപ്പോഴേങ്കിലും ഒരൽപ്പം വിശ്വാസം ജീവിതത്തിൽ പുലർത്തീ..’ അനീഷ മറുപടിയായി കുറിച്ചു. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. നിങ്ങളാണ് ലോകത്തിലെ ഏറ്റവും മോശം ജോടിയെന്ന കമന്റിന് നന്ദി എന്നായിരുന്നു അനീഷയുടെ പ്രതികരണം. 

വിശാലിന്റെ വിവാഹവാർത്ത സ്ഥിരീകരിച്ച് മുൻകാമുകിയെന്ന് മാധ്യമങ്ങൾ വാഴ്ത്തിയ നടി വരലക്ഷ്മി ശരത്കുമാറും രംഗത്തു വന്നിരുന്നു.വിശാലിന്റെ വിവാഹത്തെ കുറിച്ച് തനിക്കു അറിവുണ്ടായിരുന്നതായി വരലക്ഷ്മി വ്യക്തമാക്കിയിരുന്നു. വിശാൽ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ എനിക്ക് അറിയാം. നടികർ സംഘത്തിന്റെ കെട്ടിടം പണി കഴിഞ്ഞതിന് ശേഷം മാത്രമേ അദ്ദേഹം വിവാഹം കഴിക്കൂ- വരലക്ഷ്മി തമിഴ് മാധ്യമത്തോട് പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE