പേട്ടയോ വിശ്വാസമോ ആരാണ് മുന്നിൽ? കണക്കുകളെ ‘പൊളിച്ച്’ സൺ പിക്ചേഴ്സ്

petta-viswasam
SHARE

തമിഴകത്ത് ഇക്കുറി പൊങ്കൽ മൽസരങ്ങൾ തലൈവരും തലയും തമ്മിലായിരുന്നു. കാര്‍ത്തിക് സുബ്ബരാജിന്റെ രജനികാന്ത് ചിത്രം പേട്ടയും ശിവയുടെ അജിത്ത് ചിത്രം വിശ്വാസവും തമ്മിലായിരുന്നു ഇക്കുറി തെന്നിന്ത്യൻ പോര്. സിനിമയുടെ കലക്ഷനിൽ ആരാണ് മുന്നിലെന്ന് അറിയാൻ ആരാധകർക്ക് വലിയ ആവേശമായിരുന്നു. റിലീസിന്റെ പിറ്റേന്ന് മുതല്‍ ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ വിശ്വാസമായിരുന്നു പേട്ടയേക്കാള്‍ മുന്നില്‍. എന്നാല്‍ തമിഴ്‌നാട് ഒഴികെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്ക് പുറത്തും രജനി ചിത്രമായിരുന്നു മുന്നില്‍. തമിഴ്‌നാട്ടില്‍ വിശ്വാസം ആദ്യദിനം നേടിയത് 26 കോടിയാണ്. പേട്ട നേടിയത് 23 കോടിയുമാണെന്നായിരുന്നു കണക്കുകൾ.

എന്നാൽ ഇൗ കണക്കുകളെ ചോദ്യം ചെയ്യുകയാണ് പേട്ടയുടെ നിർമാതാക്കളായ സൺ ചിക്ചേഴ്സ്.  തമിഴ്‌നാട്ടില്‍ പേട്ട റിലീസ് ചെയ്ത അറുനൂറിലധികം തീയേറ്ററുകളിലെ കളക്ഷന്‍ നിര്‍മാതാക്കളായ തങ്ങള്‍ക്കുതന്നെ ഇനിയും ലഭിച്ചിട്ടില്ലെന്നും പിന്നെങ്ങനെയാണ് ആ കണക്കുകള്‍ നിങ്ങള്‍ക്ക് ലഭിച്ചതെന്നും അനലിസ്റ്റുകളോട് സണ്‍ പിക്‌ചേഴ്‌സ്  ചോദിക്കുന്നു. ആരാധകർ നമ്മുടെ രണ്ട് പ്രിയ നായകന്മാരുടെയും സിനിമകള്‍ക്കൊപ്പം പൊങ്കല്‍ ആസ്വദിക്കണമെന്നും  വ്യാജ പ്രചരണങ്ങളില്‍ വീഴരുതെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

MORE IN ENTERTAINMENT
SHOW MORE