ഡ്യൂപ്പില്ല; എടുത്തുചാടി മോഹൻലാൽ; വിഡിയോ പങ്കുവെച്ച് പീറ്റർ ഹെയ്ൻ; അമ്പരപ്പ്

mohanlal-action
SHARE

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയനിലെ മോഹൻലാലിന്റെ ആക്ഷൻ രംഗത്തിന്റെ ചിത്രീകരണ വിഡിയോ പുറത്ത്. ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ആണ് വിഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

മരത്തിനുമുകളിൽ നിന്ന് ചാടുന്ന രംഗം ഡ്യൂപ്പില്ലാതെ മോഹൻലാൽ തന്നെയാണ് ചെയ്തിരിക്കുന്നത്. സമർപ്പണം (Dedication) എന്ന ക്യാപ്ഷനോടെയാണ് ഹെയ്ൻ വിഡിയോ പങ്കുവെച്ചത്. 

നിരവധി പേർ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്.  പ്രായത്തെ വെല്ലുന്ന പ്രകടനമെന്നാണ് ആരാധകരുടെ കമന്റ്. ലാലേട്ടനുള്ളപ്പോൾ ഡ്യൂപ്പെന്തിനാ എന്നും ചിലർ ചോദിക്കുന്നു.

വിഡിയോ കാണാം: 

MORE IN ENTERTAINMENT
SHOW MORE