ഈ മൂന്നു കാര്യങ്ങൾ ഒഴിവാക്കണം; രൺവീറിന് ദീപികയുടെ ഉപദേശം

ranveer-deepika
SHARE

ആരാധകര്‍ കാത്തിരുന്ന വിവാഹമായിരുന്നു രൺവീർ–ദീപിക ദമ്പതികളുടേത്. ഇക്കഴിഞ്ഞ നവംബറിൽ ഇറ്റലിയിലെ ലേ കൊമോ റിസോർട്ടിൽ വെച്ചായിരുന്നു ആഢംബര വിവാഹം. 

വിവാഹശേഷം മൂന്നു കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് ദീപിക തന്നോട് പറഞ്ഞതായി രണ്‍വീർ അടുത്തിടെ നടത്തിയ ഒരഭിമുഖത്തിൽ വെളിപ്പെടുത്തി. ഒരുപാട് വൈകി വീട്ടിലെത്തരുത്, ഭക്ഷണം കഴിക്കാതെ വീട്ടിൽ നിന്നിറങ്ങരുത്, ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാതിരിക്കരുത്... ഈ മൂന്നു കാര്യങ്ങള്‍ ദീപിക ഉപദേശം തന്നിട്ടുണ്ടെന്നാണ് രൺവീറിൻറെ വെളിപ്പെടുത്തൽ. 

സിനിമയിൽ കാണുന്നതു പോലെ വീട്ടിൽ താരപ്പകിട്ടൊന്നും ഇല്ലാത്തയാളാണ് ദീപികയെന്നും രൺവീർ പറഞ്ഞു. നല്ലൊരു ഹോം മേക്കറാണ് ഭാര്യയെന്നും താരം കൂട്ടിച്ചേർത്തു. 

MORE IN ENTERTAINMENT
SHOW MORE