ഈ രംഗങ്ങൾ നൽകുന്ന സൂചന; പ്രിയയുടെ ചിത്രം ശ്രീദേവിയുടെ ജീവിതമോ ?

priya-new-movie
SHARE

ആദ്യ സിനിമ പുറത്തിറങ്ങും മുൻപ് തന്നെ പ്രശസ്തയായെന്ന അപൂർവബഹുമതിയാണ് നടി പ്രിയ വാര്യർക്കുള്ളത്. കരിയറിന്റെ തുടക്കത്തിൽ തന്നെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനുള്ള ഭാഗ്യവും തേടി വന്നു. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ളാവ് എന്ന ചിത്രത്തിലാണ് പ്രിയ നായികയായി അഭിനയിക്കുന്നത്. 

ചിത്രത്തിന്റെ ടീസർ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ടീസറിൽ ഗ്ളാമറസ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട നടിയെ അനുകൂലിച്ചും എതിർത്തും നിരവധി കമന്റുകളും പിന്നാലെയെത്തി. 

ട്രോളുകളെല്ലാം അവിടെ നിൽക്കട്ടെ. ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള സൂചനകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന് റിപ്പോർട്ടുകൾ. ബാത്ടബ്ബിൽ കാലുകൾ പുറത്തേക്കിട്ട് കിടക്കുന്ന രംഗമാണ് സംശയം ബലപ്പെടുത്താൻ കാരണം. ശ്രീദേവി മരിച്ചു കിടന്നത് ബാത്ടബ്ബിലായിരുന്നു. എല്ലാത്തിലും ഉപരി ചിത്രത്തിന്റെ പേര് ശ്രീദേവി ബംഗ്ളാവെന്നും. 

ദേശീയ അവാർഡ് നേടിയ ഒരു നടിയുടെ കഥയാണ് ചിത്രം പറയുന്നതെന്നും സസ്പെൻസുകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അണിയറ പ്രവർത്തകർ സൂചന നൽകുന്നു. നടി ശ്രീദേവിയുടെ കഥയാണോ ചിത്രം പറയുന്നതെന്നു പ്രേക്ഷകർ തന്നെ കണ്ട് തീരുമാനിക്കട്ടെയെന്നായിരുന്നു ചോദ്യത്തിന് പ്രിയ നൽകിയ മറുപടി. അതു വരെ കാത്തിരിക്കാനും നടി പറയുന്നു. പൂർണമായും യുകെയിലാണ് ശ്രീദേവി ബംഗ്ളാവ് ചിത്രീകരിച്ചിരിക്കുന്നത്. 70 കോടി രൂപയാണ് ബജറ്റ്. 

MORE IN ENTERTAINMENT
SHOW MORE