ഡപ്പാംകൂത്തിനൊപ്പം ടൈറ്റാനിക്കിലെ ഗാനവും; പൊങ്കൽ സമ്മാനം വൈറൽ; വിഡിയോ

orfeo-band
SHARE

പൊങ്കൽ ആഘോഷങ്ങളിലാണ് തമിഴകം. തിയറ്ററുകളും തെരുവിന്റെ ഇടനാഴികളും വീടുകളിലും തമിഴ് ജന പൊങ്കൽ ആഘോഷം കൊണ്ടാടുമ്പോൾ സംഗീതം കൊണ്ട് അവർക്ക് ആശംസനേരുകയാണ് കേരളത്തിലെ ഒരു സംഗീതസംഘം. പൊങ്കൽ സ്പെഷലായി പുറത്തിറങ്ങിയ ഒാർഫിയോ ബാൻഡിന്റെ പുതിയ ആൽബവും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. യോദ്ധാ എന്ന ചിത്രത്തിലെ എ.ആർ റഹ്മാൻ സംഗീതം നൽകിയ ‘പടകാളി’ എന്ന ഗാനത്തിന് വയലിൻ പതിപ്പൊരുക്കിയ സംഘം മുൻപും ‍ഞെട്ടിച്ചിരുന്നു. സോഷ്യൽ ലോകത്ത് വലിയ ആരാധക പിന്തയുള്ള  ബാൻഡ് ഇത്തവണ എത്തുന്നത് പുതിയ പരീക്ഷണവുമായിട്ടാണ്. 

തമിഴ് ഡപ്പാംക്കൂത്ത് പാട്ടിലൂടെയാണ് ഇവർ ഇത്തവണ എത്തിയിരിക്കുന്നത്. സൂര്യ ചിത്രം ‘താനേ സേർന്ത കൂട്ടം’ എന്ന ചിത്രത്തിലെ വൈറലായ ‘സൊടക്ക് മേലേ’ എന്ന ഗാനമാണ് ഇവർ വയലിനിലേക്ക് ആവിഷ്കരിച്ചിരിക്കുന്നത്. എന്നാൽ ഇൗ സംഗീതാനുഭവത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ടൈറ്റാനിക്കിലെ പ്രസിദ്ധമായ ഒരു പാട്ടും കൂടി ഇതിൽ ചേർത്തുവച്ചിരിക്കുന്നു.

ടൈറ്റാനിക്ക് എന്ന ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായ ജാക്കും റോസും കപ്പലിൽ ചുവട് വയ്ക്കുന്ന പാർട്ടി ഗാനമാണ് ഇവർ തമിഴ് പാട്ടുമായി കൂട്ടിയോജിപ്പിച്ചത്. ഇത്തരത്തിൽ ഒരു ഐറിഷ് ഗാനം ചേർത്തുവച്ചുള്ള പരീക്ഷണം മുൻപ് ഉണ്ടായിട്ടില്ല. വേറിട്ട ഇൗ ചേരുവ നിറഞ്ഞ മനസോടെയാണ് ആസ്വാദകരും ഏറ്റെടുത്തിരിക്കുകയാണ്. വിഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ വിഡിയോ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. ചന്ദ്​ലു, റോബിൽ, കാരൾ, ഹൊറാൾഡ് എന്നിവരാണ് ഇത്തരമൊരു ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ. വേറിട്ട ഇൗ പരീക്ഷണത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് ബാൻഡ് അംഗം കൂടിയായ ചന്ദ്​ലു മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. വിഡിയോകൾ കാണാം.

MORE IN ENTERTAINMENT
SHOW MORE