‘മൂത്തോനു’ മഞ്ജുവിന്റെ ആശംസ, ഒളിയമ്പെയ്ത് ശ്രീകുമാർ മേനോൻ

manju-sreekumarmenon
SHARE

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോന് ആശംസകൾ നേർന്ന നടി മഞ​്ജു വാര്യർക്ക് ശ്രീകുമാർ മേനോൻ നൽകിയ മറുപടി ചർച്ചയാകുന്നു. ഗീതു, നിവിൻ പോളി, രാജീവ് എന്നിവർക്കും മൂത്തോന്റെ മുഴുവൻ ടീമംഗങ്ങൾക്കും എല്ലാ വിധ ആശംസകളും അറിയിക്കുന്നു. സിനിമയ്ക്കു വേണ്ടി കാത്തിരിക്കുന്നു– ഇതായിരുന്നു മഞ്ജുവിന്റെ ട്വീറ്റ്. പിന്നാലെ ശ്രീകുമാർ മേനോന്റെ മറു ട്വീറ്റെത്തി. ഈ മണിക്കൂറിലും സിനിമയെ പിന്തുണയ്ക്കുന്നു. വളരെ നല്ല കാര്യം. 

എന്നാൽ ശ്രീകുമാർ മേനോനെതിരെ നിരവധി പേർ കമന്റുകളിലൂടെ രംഗത്തെത്തി. ഇതെടെ നിലപാട് അൽപം മയപ്പെടുത്തി ശ്രീകുമാർ മേനോൻ വീണ്ടും ട്വീറ്റ് ചെയ്തു. ‘ഇത്തരത്തിലുള്ള പിന്തുണയാണ് നിങ്ങളെ പോലെയുള്ള സൂപ്പര്‍സ്റ്റാറുകളില്‍ നിന്നും സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ആവശ്യം. നന്നായിട്ടുണ്ട്’ ശ്രീകുമാർ മേനോൻ കുറിച്ചു. 

അപ്പോഴും ശ്രീകുമാറിനെ എതിർത്തു കൊണ്ടുള്ള കമന്റുകൾ നിലച്ചില്ല. ഒടിയനു വേണ്ടി മഞ്ജു ചെയ്ത പ്രവർത്തികൾ മറക്കരുതെന്നും മറ്റുമുള്ള കമന്റുകളാണ് ആരാധകർ പോസ്റ്റ് ചെയ്തത്. 

ഒടിയൻ പുറത്തിറങ്ങിയപ്പോൾ നേരിട്ട സൈബർ ആക്രമണങ്ങൾക്കെതിരെ മഞ്ജു വാരിയർ പ്രതികരിക്കാതിരുന്നത് സംവിധായകൻ ശ്രീകുമാർ മേനോനെ ഏറെ ചൊടിപ്പിച്ചിരുന്നു. ആപത്ത് ഘട്ടങ്ങളില്‍ മഞ്ജു കൈവിട്ട് കളയുന്നു എന്നായിരുന്നു പ്രധാന ആരോപണം. മഞ്ജു വാര്യര്‍ മൗനം വെടിയണമെന്ന് ശ്രീകുമാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മഞ്ജു അന്നൊന്നും പരസ്യമായ പ്രതികരണത്തിന് മുതിർന്നിരുന്നില്ല

MORE IN ENTERTAINMENT
SHOW MORE