ഇതാര് ദീപികയോ; അതേ വേഷമണിഞ്ഞ് പ്രിയ; സാമ്യം ആഘോഷമാക്കി ആരാധകർ

priya-deepika-14
SHARE

പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ടീസർ ഇന്ന് രാവിലെയാണ് പുറത്തുവന്നത്. ആദ്യമായി അഭിനയിച്ച മലയാളസിനിമ ഒരു അഡാർ ലൗ ഇനിയും റിലീസ് ചെയ്തിട്ടില്ല. ട്രെയിലറിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. 

അതിനിടെ ടീസർ പുറത്തിറക്കുന്ന ചടങ്ങിനെത്തിയപ്പോൾ പ്രിയ ധരിച്ച വസ്ത്രവും ചർച്ചയായിരിക്കുകയാണ്. കറുപ്പും സ്വർണനിറവും ചേരുന്ന ഗൗണായിരുന്നു പ്രിയയുടെ വേഷം. മുൻപൊരിക്കൽ ബോളിവുഡ് താരം ദീപിക പദുക്കോൺ ധരിച്ച വസ്ത്രവുമായി ഇതിന് സാമ്യമുണ്ടെന്നാണ് കണ്ടെത്തൽ. ഹെയർസ്റ്റൈലിലും സാമ്യമുണ്ട്.

രണ്ടുതവണ ഇതേ നിറത്തിലുള്ള വസ്ത്രം ദീപിക ധരിച്ചിട്ടുണ്ട്.  2017 ഓസ്കാർ പാർട്ടിയിലും 2012ൽ വോഗ് മാസികയുടെ പുരസ്കാരം വാങ്ങാനെത്തിയപ്പോഴുമാണ് ദീപിക സാമ്യമുള്ള വസ്ത്രം ധരിച്ചത്. 

ദീപികയുടെയും പ്രിയയുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും പ്രചരിക്കുന്നുണ്ട്. 

MORE IN ENTERTAINMENT
SHOW MORE