തലൈവരുടെ പേട്ടയോ, തലയുടെ വിശ്വാസമോ? ആദ്യ രണ്ട് ദിന കളക്ഷനിൽ മുന്നിലാര്?

petta-viswasam-12
SHARE

സമീപകാലത്തെ ഏറ്റവും വാശിയേറിയ ബോക്സ്ഓഫീസ് പോരാട്ടത്തിനാണ് തമിഴ് സിനിമാലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. സ്റ്റൈല്‍ മന്നൻ രജനീകാന്തിന്റെ പേട്ടയും അജിത്തിന്റെ വിശ്വാസവുമാണ് ഒരുമിച്ച് തിയറ്ററുകളിലെത്തിയത്. 

ഒരിടവേളക്ക് ശേഷം മാസ് രജനീകാന്തിനെ സ്ക്രീനിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. വിശ്വാസത്തെക്കാളും ആരാധകർ വാഴ്ത്തുന്നതും പേട്ടയെത്തന്നെ. എന്നാൽ ബോക്സ് ഓഫീസിൽ പേട്ടയോ? അതോ വിശ്വാസമോ? ഏത് ചിത്രമാണ് മുന്നിലെന്ന് നോക്കാം.

തമിഴ്നാട്ടിൽ പേട്ടയെക്കാൾ ഇനിഷ്യൽ കളക്ഷനുള്ളത് വിശ്വാസത്തിനാണ്. എന്നാൽ കളക്ഷനില്‍ വലിയ വ്യത്യാസമൊന്നുമില്ല. ചെന്നൈ അടക്കമുള്ള നഗരങ്ങളിലും മൾട്ടിപ്ലെക്സുകളിലും രജനിയുടെ പേട്ടക്കാണ് തിരക്ക് കൂടുതൽ. അതേസമയം ഗ്രാമങ്ങളിലെ സിംഗിൾ സ്ക്രീനുകളിൽ താരം 'തല' തന്നെ. 

ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പുറത്തുവിട്ട കണക്കനുസരിച്ച് ചെന്നൈ നഗരത്തിലെ സ്ക്രീനുകളിൽ ആദ്യ രണ്ട് ദിനങ്ങളില്‍ വിശ്വാസം നേടിയത് 1.74 കോടിയാണ്. എന്നാൽ പേട്ട നേടിയത് 2.20 കോടിയും. എന്നാൽ തമിഴ്നാട്ടിലെ മുഴുവൻ കാര്യമെടുത്താൽ വിശ്വാസത്തിന്റെ ആദ്യദിന കളക്ഷൻ 26 കോടിയാണ്. പേട്ടയുടെ ആദ്യ ദിന തമിഴ്നാട് കളക്ഷൻ 23 കോടിയും. അതായത് വിശ്വാസം നേടിയതിൽ നിന്ന് മൂന്ന് കോടിയുടെ കുറവ്. 

ആഗോള ബോക്സ് ഓഫീസിലും താരം പേട്ട തന്നെ. യുഎസിൽ റിലീസിങ് തിയറ്ററുകളുടെ എണ്ണത്തിൽ പേട്ടയുടെ പകുതി പോലുമെത്തില്ല വിശ്വാസം. കളക്ഷനിലും അത് കാണാം. ആഗോള ബോക്സ്ഓഫീസിൽ റിലീസ് ദിനത്തിൽ പേട്ട, 48 കോടി നേടിയപ്പോള്‍ അജിത്തിന്റെ വിശ്വാസം നേടിയത് 43 കോടിയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 

MORE IN ENTERTAINMENT
SHOW MORE