മമ്മൂട്ടിയുടെ ത്രസിപ്പിക്കുന്ന പയറ്റ്; പഴശിരാജയിലെ 'ഡിലീറ്റ‍ഡ്' സീൻ: വിഡിയോ

suman-mammootty-pazhassi-raja
SHARE

സിനിമയുടെ നീളക്കൂടുതൽ കാരണം നീക്കം ചെയ്ത രംഗം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്ന കാഴ്ച. മമ്മൂട്ടി– ഹരിഹരൻ– എം.ടി വാസുദേവൻനായർ എന്നി ഇതിഹാസങ്ങൾ പഴശിരാജയെന്ന ചിത്രത്തിലൂടെ ഒന്നിച്ചപ്പോൾ അതൊരു സമാനതകളില്ലാത്ത ചലച്ചിത്രാനുഭവമായി മാറുകയായിരുന്നു. വയനാടന്‍ കാടുകളില്‍ ഗറില്ലാ യുദ്ധമുറകളോടെ ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ പഴശിരാജയുടെ ജീവിതവും ചരിത്രവും തിയറ്ററുകളിൽ വലിയ വിജയം തീർത്തു. ഇപ്പോഴിതാ പഴശിരാജ സിനിമയില്‍ നമ്മൾ കാണാത്തൊരു രംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

പഴശിരാജയും പഴയംവീടൻ ചന്തുവും തമ്മിലുള്ള അത്യുഗ്രൻ വാൾപയറ്റാണ് രംഗം. കാണികളെ ത്രസിപ്പിക്കുന്ന രംഗം നീളക്കൂടുതൽ കാരണം പറഞ്ഞ് ഒഴിവാക്കിയത് മണ്ടത്തരമായെന്നും ചിത്രത്തിന്റെ ഭംഗി പതിമടങ്ങ് വർധിപ്പിക്കാനുതകുന്ന രംഗമാണ് ഇതെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. 

റിലീസ് ചെയ്ത ആദ്യ ദിനങ്ങളിൽ സിനിമയിൽ നിന്നും നീക്കം ചെയ്ത ഈ രംഗം പിന്നീട് 75ാം ദിനം കൂട്ടിചേർക്കുകയായിരുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ഡിവിഡി പ്രിന്റുകളിലും ഈ രംഗം കാണാനാകില്ല. പെരിന്തൽമണ്ണയിൽ കഴിഞ്ഞ ദിവസം മമ്മൂട്ടി ആരാധകർ ചേർന്ന് ചിത്രം വീണ്ടും പ്രദർശിപ്പിച്ചിരുന്നു. പിന്നാലെയാണ് ഈ രംഗം വീണ്ടും ചർച്ചയായത്.

‍മമ്മൂട്ടി, ശരത്കുമാർ, മനോജ് കെ.ജയൻ, കനിക, പദ്മപ്രിയ, സുമൻ, തിലകൻ, ജഗതി, നെടുമുടി വേണു, ദേവൻ, ലാലു അലക്സ്, ക്യാപ്റ്റൻ രാജു തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.മോഹൻലാൽ ആയിരുന്നു ചിത്രത്തിന്റെ നരേഷൻ. രമനദ് ഷെട്ടി ഛായാഗ്രഹണം. സംഗീതം ഇളയരാജ. എഡിറ്റിങ് ശ്രീകർ പ്രസാദ്. റസൂൽപൂക്കുട്ടിയായിരുന്നു ശബ്ദലേഖനം.

MORE IN ENTERTAINMENT
SHOW MORE