അനിഷ തന്നെ വധു; ഞങ്ങള്‍ പ്രണയത്തിലായിരുന്നു; ഞെട്ടിച്ച് വിശാലിന്‍റെ സ്ഥിരീകരണം

vishal
SHARE

വരലക്ഷ്മിയുടെയും വിശാലിന്റെയും ആരാധകരെ ഞെട്ടിച്ചാണ് വിശാൽ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുന്ന വാർത്ത വന്നത്. വരലക്ഷ്മിയും വിശാലും പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകൾ ശക്തമായിരുന്നു. ഇപ്പോൾ വിശാൽ തന്നെ വിവാഹവാർത്തയിൽ വ്യക്തതയുമായി എത്തിയിരിക്കുകയാണ്. 

വാർത്തകളിൽ പറയുന്നത് പോലെ ഞങ്ങളുടേത് വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമല്ല. ഞങ്ങൾ ഏറെ നാളായി പ്രണയത്തിലായിരുന്നു. അധികം ആർക്കും ഈ വിവരം അറിയില്ലായിരുന്നു. അനിഷ തന്നെയാണ് വധു.  വിവാഹനിശ്ചയവും വിവാഹവും എന്നു വേണമെന്നതിനെ കുറിച്ചുള്ള തീരുമാനങ്ങളാകുന്നേയുള്ളൂ. വെള്ളിയാഴ്ച്ച ഇരു കുടുംബങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച്ച നടക്കും. ഫെബ്രുവരി 2നു ശേഷം എന്നു വേണമെങ്കിലും നടക്കാം. ഔദ്യോഗികമായി അടുത്ത ആഴ്ച്ച പ്രഖ്യാപിക്കും.– വിശാല്‍ പറഞ്ഞു.

നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി തീര്‍ന്നാലുടന്‍ വിവാഹം ഉണ്ടാകും. അതില്‍ മാറ്റമില്ലെന്നും വിശാല്‍ പറഞ്ഞു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം സെക്രട്ടറിയുമാണ് വിശാല്‍.

MORE IN ENTERTAINMENT
SHOW MORE